ഓൺലൈൻ മാധ്യമപ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം; മുഖ്യമന്ത്രിക്ക് ജെ.എം.എ. നിവേദനം നൽകി
Kerala

ഓൺലൈൻ മാധ്യമപ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം; മുഖ്യമന്ത്രിക്ക് ജെ.എം.എ. നിവേദനം നൽകി

Spread the love

തിരുവനന്തപുരം: കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും അവരെ സർക്കാർ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. വ്യാജ പ്രസ് കാർഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നവരെ നിയന്ത്രിക്കണമെന്നും യഥാർത്ഥ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ മാധ്യമ മേഖല നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് ജെ.എം.എ. ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ ഇവയാണ്:

രജിസ്‌ട്രേഷൻ നിർബന്ധമാക്കുക:

കേരളത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് സെൽഫ് റെഗുലേറ്ററി ബോർഡ് (SRB) രജിസ്‌ട്രേഷൻ നിർബന്ധമാക്കണം. 2021-ലെ ഐ.ടി. നിയമപ്രകാരമുള്ള ‘ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്’ പാലിക്കുന്നവർക്ക് മാത്രമേ സർക്കാർ അംഗീകാരം നൽകാവൂ.

പരാതി പരിഹാര സംവിധാനം: ഐ.ടി. നിയമം അനുശാസിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനവും ഗ്രീവൻസ് ഓഫീസറും ഉള്ള മാധ്യമങ്ങളെ മാത്രമേ ഔദ്യോഗികമായി പരിഗണിക്കാവൂ.

പി.ആർ.ഡി. ആനുകൂല്യങ്ങൾ:

നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന പോർട്ടലുകൾക്ക് പി.ആർ.ഡി. എംപാനൽമെന്റ്, അക്രഡിറ്റേഷൻ, സർക്കാർ പരസ്യങ്ങൾ എന്നിവ അനുവദിക്കണം.

ക്ഷേമപദ്ധതികൾ: അർഹരായ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് വർക്കിംഗ് ജേർണലിസ്റ്റ് പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പാക്കണം.

ഔദ്യോഗിക പട്ടിക: അംഗീകൃത ഓൺലൈൻ മാധ്യമങ്ങളുടെ പട്ടിക പി.ആർ.ഡി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് വ്യാജന്മാരെ തിരിച്ചറിയാൻ പൊതുജനങ്ങൾക്കും പോലീസിനും സഹായകമാകും.

ഓൺലൈൻ മാധ്യമങ്ങളുടെ വിവരങ്ങൾ സമർപ്പിക്കാൻ പ്രത്യേക പോർട്ടൽ തുടങ്ങണമെന്നും ജെ.എം.എ. ആവശ്യപ്പെട്ടു. അപേക്ഷകൾ പരിശോധിച്ച് അർഹരായവർക്ക് പാസ് അനുവദിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്‌കാസ്റ്റ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

മാധ്യമ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെ.എം.എ. നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് അറിയിച്ചു.

 

21/05/2026
May 2026
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534