കുട്ടനാട്: നൂറാം വാർഷികം ആഘോഷിക്കുന്ന പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു.
തുടർന്ന് കുട്ടനാട്ടിലെ ആദ്യ എം.എൽ.എയും സ്വാതന്ത്ര്യസമര സേനാനിയും എ.ഐ.സി.സി. അംഗവും കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന തോമസ് ജോണിന്റെ പുളിങ്കുന്ന് വലിയ പള്ളിയിലെ കല്ലറയിൽ ഡെപ്യൂട്ടി സ്പീക്കർ പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലി അർപ്പിച്ചു.
തീർഥാടന കേന്ദ്രമായ പുളിങ്കുന്ന് വലിയ പള്ളിയും അവർ സന്ദർശിച്ചു. പള്ളി വികാരി വെരി. റവ. ഫാ. ജെയിംസ് കുന്നിൽ, ട്രസ്റ്റി മാത്യു ആൻഡ്രൂസ് മാളേക്കൽ, പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
അലക്സ് മാത്യു, ജോസഫ് ചേക്കോടൻ, കെ. ഗോപകുമാർ, ജോഷി കൊല്ലാറ, മനോജ് മങ്കൊമ്പ്, എൻ.ജി.ഒ. അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജിജിമോൻ പൂത്തറ, തോമസ് ആന്റണി വാളംപറമ്പിൽ, സൂര്യപ്രകാശ് കൈനകരി, ലിജോ മാത്യു, വിജയമ്മ ജയപ്രകാശ്, ഔസേപ്പച്ചൻ വെമ്പാടന്തറ, രഞ്ജിത്ത് കണിയാംപറമ്പിൽ, ഷൈമോൻ മങ്കൊമ്പ്, പ്രീതി മാർട്ടിൻ, ബാബു വടക്കേക്കളം, തോമസ് കാക്കളം, ഷാരോൺ ടിറ്റോ, ജെയിംസ് കുഴിയിൽ, ഷാജി തോട്ടക്കാട്, ഫ്രാൻസിസ് മാങ്കുളം, ടോമിച്ചൻ തോപ്പിൽ, കുര്യച്ചൻ കാക്കനാട്, ടോമിച്ചൻ മാളയംപുരക്കൽ, സിബിച്ചൻ പുരക്കൽ എന്നിവർ പങ്കെടുത്തു.




