Month: November, 2026

എം ഡി എം എയുമായി മൂന്നു യുവാക്കൾ തിരുവല്ല പോലീസിന്റെ പിടിയിൽ
Crime, Kerala

എം ഡി എം എയുമായി മൂന്നു യുവാക്കൾ തിരുവല്ല പോലീസിന്റെ പിടിയിൽ

തിരുവല്ല : രണ്ട് വ്യത്യസ്ത കേസുകളിലായി എം ഡി എം എയുമായി മൂന്നു യുവാക്കൾ തിരുവല്ല പോലീസിന്റെ പിടിയിലായി. കുമ്പനാട് കിഴക്കേവേലിക്കര ചരിവ് പറമ്പിൽ വീട്ടിൽ ജോൺസൺ സോളമൻ (28) , വള്ളംകുളം നന്നൂർ വലിയ കുന്നത്ത് എസ് എസ് ഭവൻ വീട്ടിൽ മായക്കണ്ണൻ എന്ന് വിളിക്കുന്ന സുജിത്ത് സതീശൻ ( 28 ) , മഞ്ഞാടി മുണ്ടകത്തിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ഡാൻ എബ്രഹാം ( 25 ) എന്നിവരാണ് പിടിയിലായത്. തിരുവല്ല സി…

ഗുണ്ടാബന്ധം; തിരുവല്ല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു
Kerala

ഗുണ്ടാബന്ധം; തിരുവല്ല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു

തിരുവല്ല: കാപ്പ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിഷാന്ത് പി. ചന്ദ്രനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ഭാരവാഹി കൂടിയാണ് നിഷാന്ത്. കാപ്പ കേസിൽ നാടുകടത്തിയ റോഷൻ വർഗീസ്, പീച്ചി സ്വർണക്കവർച്ച, ഹൈവേ കവർച്ച കേസുകളിലെ പ്രതി കിരൺ എന്നിവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പ്രതികൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും കണ്ടെത്തിയിരുന്നു. പ്രതികളുമായി ചേർന്ന് സാധാരണക്കാരെ ഭീഷണിപ്പെടുത്തിയെന്നും കുറ്റകൃത്യങ്ങൾക്കുശേഷം രക്ഷപ്പെടാൻ സഹായം…

പാരിപ്പള്ളി ഐ.ഒ.സി പ്ലാൻറ്റിലെ സുരക്ഷാവീഴ്ച; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ: സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ നിർദേശം
Kerala

പാരിപ്പള്ളി ഐ.ഒ.സി പ്ലാൻറ്റിലെ സുരക്ഷാവീഴ്ച; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ: സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ നിർദേശം

കൊല്ലം: പാരിപ്പള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിലേക്ക് കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറിയ സംഭവത്തിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാന്റിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി. നവംബർ ആറിന് രാത്രി ഏഴരയോടെയാണ് പാരിപ്പള്ളി ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ പ്ലാന്റിന്റെ പാർക്കിംഗ് പ്രവേശന കവാടത്തിലൂടെ അകത്തുകയറിയത്. എൽ.പി.ജി ബുള്ളറ്റ് ട്രക്കുകൾ പാർക്ക് ചെയ്തിരുന്ന ഭാഗത്തെത്തിയ കാർ മറ്റൊരു വാഹനത്തിലിടിച്ച് നാശനഷ്ടമുണ്ടാക്കി….

ഹൃദയസംഗമം സംഘടിപ്പിച്ച് ആസ്റ്റർ പി.എം.എഫ്; ഒത്തുചേർന്നത് ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ചവർ
Kerala

ഹൃദയസംഗമം സംഘടിപ്പിച്ച് ആസ്റ്റർ പി.എം.എഫ്; ഒത്തുചേർന്നത് ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ചവർ

കൊല്ലം: ഹൃദയശസ്ത്രക്രിയകൾക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ രോഗികൾക്കും കുടുംബാംഗങ്ങൾക്കും ഒത്തുചേരാനും അനുഭവങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കി ആസ്റ്റർ പി.എം.എഫ് കൊല്ലം സംഘടിപ്പിച്ച ‘ഹൃദയസംഗമം 2026’ ശ്രദ്ധേയമായി.ആശുപത്രിയിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബൈപാസ്, ഹൃദയവാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് വിധേയരായ അറുപതിലധികം രോഗികളും ബന്ധുക്കളും പങ്കെടുത്തു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ജീവിതാനുഭവങ്ങളും ചികിത്സയിലൂടെ നേടിയ ആരോഗ്യപുരോഗതിയും പങ്കുവെച്ചത് സംഗമത്തിന് ഹൃദ്യമായ അനുഭവമായി. സി.ടി.വി.എസ് കൺസൾട്ടന്റ് ഡോ. ആകാശ് എസ്., കാർഡിയാക് അനസ്തീസിയ കൺസൾട്ടന്റ്…

സിനിമാ സർട്ടിഫിക്കേഷൻ നിയന്ത്രണങ്ങൾ പിൻവലിക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി.
Kerala

സിനിമാ സർട്ടിഫിക്കേഷൻ നിയന്ത്രണങ്ങൾ പിൻവലിക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി.

കൊല്ലം: ചലച്ചിത്ര സർട്ടിഫിക്കേഷന്റെ പേരിൽ ചലച്ചിത്ര പ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും സർഗാത്മക അവകാശങ്ങൾക്കും മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോർഡിന്റെ (CBFC) പുതിയ നിർദേശങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യയ്ക്ക് അദ്ദേഹം കത്തയച്ചു. സിനിമ കേവലം വിനോദോപാധിയല്ലെന്നും കലാപരവും ബൗദ്ധികവുമായ സ്വതന്ത്ര ആവിഷ്കാരമാണെന്നും എം.പി ചൂണ്ടിക്കാട്ടി. കഥാകൃത്തുക്കളുടെ ആശയസ്വാതന്ത്ര്യം, സംവിധായകരുടെ കലാപരമായ സ്വാതന്ത്ര്യം, നിർമാതാക്കളുടെ സൃഷ്ടിപരവും വാണിജ്യപരവുമായ അവകാശങ്ങൾ എന്നിവയ്ക്ക്…

21 പേരുടെ ഡി.എൻ.എ പരിശോധന; ശാസ്ത്രീയ അന്വേഷണത്തിലൂടെ പുനലൂർ കേസ് തെളിയിച്ച് ടി. സതികുമാർ
Crime, Kerala

21 പേരുടെ ഡി.എൻ.എ പരിശോധന; ശാസ്ത്രീയ അന്വേഷണത്തിലൂടെ പുനലൂർ കേസ് തെളിയിച്ച് ടി. സതികുമാർ

കൊല്ലം :കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയ കേസിൽ പ്രതിയെ നിയമത്തിനു മുന്നിലെത്തിക്കുന്നതിൽ നിർണായകമായത് അന്നത്തെ പാരിപ്പള്ളി എസ്.എച്ച്.ഒ ആയിരുന്ന ടി. സതികുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ്. വ്യക്തമായ തെളിവുകളോ സാഹചര്യത്തെളിവുകളോ ലഭ്യമല്ലാതിരുന്ന കേസിൽ 21 പേരുടെ ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. 2021 ജനുവരിയിലാണ് കല്ലുവാതുക്കലിലെ കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നാടിനെ നടുക്കിയതോടെ പൊലീസ് വിശദമായ…

ഡിവൈഎസ്പി റാങ്ക് പട്ടികയിൽ മുൻ എസ്‌എഫ്‌ഐ നേതാവിന് ഒന്നാം സ്ഥാനം; നിയമനം തടയണമെന്ന് ആവശ്യം, പിഎസ്‌സിക്കെതിരെ പ്രതിഷേധം ശക്തം
Kerala

ഡിവൈഎസ്പി റാങ്ക് പട്ടികയിൽ മുൻ എസ്‌എഫ്‌ഐ നേതാവിന് ഒന്നാം സ്ഥാനം; നിയമനം തടയണമെന്ന് ആവശ്യം, പിഎസ്‌സിക്കെതിരെ പ്രതിഷേധം ശക്തം

ക്രിമിനൽ കേസുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം; മാർക്ക് അട്ടിമറിയും നടപടിക്രമങ്ങളിലെ ദുരൂഹതയും ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്‌മെന്റിലെ റാങ്ക് പട്ടികയെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ മുൻ എസ്‌എഫ്‌ഐ നേതാവ് കെ.ജെ. ജിതിന് ഒന്നാം റാങ്ക് ലഭിച്ചതാണ് വിവാദത്തിന് കാരണം. നിയമന നടപടികളിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ സംഘടനകളും ഉദ്യോഗാർഥികളും രംഗത്തെത്തിയതോടെ പിഎസ്‌സിക്കെതിരായ പ്രതിഷേധവും ശക്തമായി. ജിതിന്…

November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534