ഗുണ്ടാബന്ധം; തിരുവല്ല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു
Kerala

ഗുണ്ടാബന്ധം; തിരുവല്ല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു

Spread the love

തിരുവല്ല: കാപ്പ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിഷാന്ത് പി. ചന്ദ്രനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ഭാരവാഹി കൂടിയാണ് നിഷാന്ത്.

കാപ്പ കേസിൽ നാടുകടത്തിയ റോഷൻ വർഗീസ്, പീച്ചി സ്വർണക്കവർച്ച, ഹൈവേ കവർച്ച കേസുകളിലെ പ്രതി കിരൺ എന്നിവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പ്രതികൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും കണ്ടെത്തിയിരുന്നു.

പ്രതികളുമായി ചേർന്ന് സാധാരണക്കാരെ ഭീഷണിപ്പെടുത്തിയെന്നും കുറ്റകൃത്യങ്ങൾക്കുശേഷം രക്ഷപ്പെടാൻ സഹായം നൽകിയെന്നും ആരോപണമുയർന്നിരുന്നു.

വിശദീകരണം നൽകാൻ 15 ദിവസത്തെ സമയം അനുവദിച്ചെങ്കിലും നിഷാന്തിന്റെ മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദാണ് പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചത്.

20/11/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534