By: ഷിബുകൂട്ടുംവാതുക്കൾ സബ് എഡിറ്റർ
കൊല്ലം: മുൻവിരോധത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെയും മാതാവിനെയും കല്ലുകൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ ചണ്ണപ്പേട്ട താഴെ മീൻകുളം വടക്കേതിൽ സനൽ (26), കിളിമാനൂർ കണ്ണങ്കോട് കായാട്ടുകോണം പറങ്കിമാവിളയിൽ സുധീഷ് (28) എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ ആറിന് വൈകിട്ട് 4.30ഓടെയാണ് സംഭവം. മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ യുവാവിനെയും മാതാവിനെയും കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാതാവിന്റെ പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊല്ലം എ.സി.പി എസ്. ഷാജിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.




