By : ഷിബു കൂട്ടുംവാതുക്കൾ,സബ്ബ് എഡിറ്റർ കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ അഷ്ടമിരോഹിണി ആഘോഷം ഭക്തിസാന്ദ്രമായി. പുലർച്ചെ അഞ്ചിന് നിർമാല്യ ദർശനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തങ്കത്തിരുവാഭരണം ചാർത്തി അലങ്കരിച്ച ഉണ്ണിക്കണ്ണന്റെ ദർശനത്തിനായി ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പുഷ്പാലങ്കാരം, ഉദയാസ്തമന ഭാഗവതപാരായണം, പാൽപ്പായസ പൊങ്കാല, സമ്പൂർണ നാരായണീയ പാരായണം, സോപാനസംഗീതം, പഞ്ചാമൃത വിതരണം, പ്രഭാത ഊട്ട്, പിറന്നാൾസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു. വൈകിട്ട് നടന്ന വിവിധ കലാപരിപാടികളിൽ ഓട്ടൻതുള്ളൽ, നൃത്തരൂപത്തിലുള്ള ഉറിയടി,…




