കൊച്ചി: 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റിട്ട. ഡെപ്യൂട്ടി കലക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59) ആണ് ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി അറസ്റ്റിലായത്. കലൂർ സ്വദേശിയുടെ പിതാവിന്റെ പേരിലുള്ള ഭൂമി തരംമാറ്റി പുരയിടമാക്കി രേഖകൾ നൽകാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് നടപടി. കേസിൽ കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസ്, ഇടനിലക്കാരായ എൻ.എസ്. രാജേഷ്, ജോസഫ് ഷിബിൻ എന്നിവരെ…




