By: ഷിബുകൂട്ടുംവാതുക്കൾ സബ് എഡിറ്റർ കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ വെട്ടുകത്തി കൊണ്ട് മാരകമായി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊറ്റങ്കര പേരൂർ തട്ടാർക്കോണം മനക്കര മേലൂട്ട് കാവ് വയലിവീട്ടിൽ ചിതൽ മണികണ്ഠൻ എന്ന സാബു (46) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. സെപ്റ്റംബർ ആറിന് വൈകിട്ട് നാലോടെ തട്ടാർക്കോണം വഞ്ചിമുക്കിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. രാജീവും സാബുവും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് സാബു അടുക്കളയിൽനിന്ന് വെട്ടുകത്തി എടുത്ത് രാജീവിനെ പിന്തുടർന്ന് ആക്രമിക്കുകയുമായിരുന്നു….
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
By:ഷിബുകൂട്ടുംവാതുക്കൾ സബ് എഡിറ്റർ തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സർവീസ് പൂർണമായി നിർത്തിവച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച കെ. പത്മകുമാർ സമിതിയുടെ ശുപാർശകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സമരത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുമ്പായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കണ്ട് ചർച്ച നടത്തുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. നിലവിലെ മിനിമം…





