Date: September 8th, 2026

പോലീസ് ഉദ്യോഗസ്ഥനെ കമ്പിവടി കൊണ്ട് ആക്രമിച്ച പ്രതി അറസ്റ്റിൽ
Crime

പോലീസ് ഉദ്യോഗസ്ഥനെ കമ്പിവടി കൊണ്ട് ആക്രമിച്ച പ്രതി അറസ്റ്റിൽ

By: ഷിബു കൂട്ടുംവാതുക്കൾ സബ്ബ് എഡിറ്റർ  കരുനാഗപ്പള്ളി: ആത്മഹത്യാശ്രമം സംബന്ധിച്ച സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കമ്പിവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കുലശേഖരപുരം സുനാമി കോളനിയിൽ കുന്നുംപുറത്ത് വീട്ടിൽ രുദ്രസേനന്റെ മകൻ ശിവമുത്തു (55) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ ആറിന് ഉച്ചയോടെ സുനാമി കോളനിയിലെ വീട്ടിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് കൺട്രോൾ റൂം വാഹനത്തിൽ എസ്.ഐ. ഇബ്രാഹിംകുട്ടിയും സി.പി.ഒ. മോഹൻലാലും സ്ഥലത്തെത്തി. കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെ സമീപത്തെ വീട്ടിൽ താമസിക്കുന്ന…

വിക്ടർ ജോർജ്, വീഡിയോ ജേണലിസ്റ്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു
Kerala

വിക്ടർ ജോർജ്, വീഡിയോ ജേണലിസ്റ്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു

By : ഷിബു കൂട്ടുംവാതുക്കൾ സബ്ബ്എ ഡിറ്റർ കോട്ടയം: വിക്ടർ ജോർജ് പുരസ്കാരവും വീഡിയോ ജേണലിസ്റ്റ് പുരസ്കാരവും സമ്മാനിച്ചു. കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി മോൻസ് ജോസഫ് മുഖ്യാതിഥിയായി. മലയാള മനോരമ പാലക്കാട് യൂണിറ്റിലെ ക്യാമറ അസിസ്റ്റന്റ് സിബു ഭുവനേന്ദ്രന് സ്പീക്കർ വിക്ടർ അവാർഡ് സമ്മാനിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മീഡിയ വൺ ചാനലിലെ സാദിഖ് പാറയ്ക്കലിനാണ് വീഡിയോ ജേണലിസ്റ്റ്…

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്
Kerala

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്നതായി ആരോപിക്കുന്ന സാമ്പത്തിക തട്ടിപ്പുകളിലും ചട്ടലംഘനങ്ങളിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി. കേരളത്തിലേക്ക് മെസ്സിയെ എത്തിക്കുമെന്ന പേരിൽ നടന്ന നീക്കങ്ങളും ഇതിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകളും ഗൗരവമായി അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ‘റിപ്പോർട്ടർ ടി.വി.’യുടെ സാമ്പത്തിക സ്രോതസ്സുകളും ഇടപാടുകളും കേന്ദ്ര ഏജൻസികൾ പരിശോധിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട്…

പാലായിൽ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ
Kerala

പാലായിൽ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ

പാലാ: വാഹന പരിശോധനയ്ക്കിടെ പോലീസിനെ ഇടിച്ചുവീഴ്ത്തി കടന്നുകളയാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇവരിൽനിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പാലാ ആർ.വി. ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസിനെ ഇടിച്ച ശേഷം കാർ കടന്നുപോകാൻ ശ്രമിച്ചത്. ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതെന്ന് പോലീസ് പറയുന്ന കഞ്ചാവാണ്…

September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534