തിരുവല്ല: കാപ്പ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിഷാന്ത് പി. ചന്ദ്രനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ഭാരവാഹി കൂടിയാണ് നിഷാന്ത്. കാപ്പ കേസിൽ നാടുകടത്തിയ റോഷൻ വർഗീസ്, പീച്ചി സ്വർണക്കവർച്ച, ഹൈവേ കവർച്ച കേസുകളിലെ പ്രതി കിരൺ എന്നിവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പ്രതികൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും കണ്ടെത്തിയിരുന്നു. പ്രതികളുമായി ചേർന്ന് സാധാരണക്കാരെ ഭീഷണിപ്പെടുത്തിയെന്നും കുറ്റകൃത്യങ്ങൾക്കുശേഷം രക്ഷപ്പെടാൻ സഹായം…




