തിരുവനന്തപുരം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ.) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. സ്റ്റാച്യു–ഗാന്ധാരി അമ്മൻ കോവിൽ റോഡിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
ജെ.എം.എ. ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (ഇ.ബി.എം. ന്യൂസ്) ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അരമുഗൻപിള്ള (ടിപ്പ് ഓഫ് ഇന്ത്യ ന്യൂസ്), ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൽ (കലാകൗമുദി), സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ (രാഷ്ട്രവാദി ന്യൂസ്), സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ (മീഡിയ ട്വന്റി), തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ (ദേശീയ വാർത്ത) എന്നിവർ പങ്കെടുത്തു.
സംസ്ഥാന, ജില്ലാ ഭാരവാഹികളായ ഓടനാവട്ടം അശോക് (കേരള കൗമുദി), സാബു ശങ്കർ (കേരള പീഡിയ), പ്രീത ഡാനിയേൽ (കേരളാസ് ടുഡേ), ശ്രീജ (സ്പാർക്ക് മീഡിയ), ഷീജ (ഐ മീഡിയ), രമ്യ വി.ആർ. (ന്യൂസ് ഫൈവ്), ബിന്ദു (സ്പ്രിംഗ് ലൈഫ് മീഡിയ), ജോസഫ് (ലോക്പാൽ മീഡിയ) എന്നിവരും ജെ.എം.എ. അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓഫീസ് വിലാസം: ഗാന്ധാരി അമ്മൻ കോവിൽ റോഡ്, സ്റ്റാച്യു, ജി.പി.ഒ., തിരുവനന്തപുരം–695001.




