​ആന്ധ്രയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 12 യാത്രക്കാർക്ക് ദാരുണാന്ത്യം
National

​ആന്ധ്രയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 12 യാത്രക്കാർക്ക് ദാരുണാന്ത്യം

Spread the love

അമരാവതി: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 12 പേർ മരിച്ചു. നെല്ലൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് ദുരന്തമുണ്ടായത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.

​അപകടത്തിന്റെ വിശദാംശങ്ങൾ

​34 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസ്സിനും ടിപ്പർ ലോറിക്കും തീപിടിക്കുകയായിരുന്നു. അഗ്നിബാധയിൽ പെട്ടും പരിക്കേറ്റുമാണ് യാത്രക്കാർക്ക് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ 20 ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.അപകടത്തെത്തുടർന്ന് ബസ് ഡ്രൈവർക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. അദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. ലോറിയിലുണ്ടായിരുന്നവർക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

​മുഖ്യമന്ത്രി സംഭവസ്ഥലത്ത്

​അപകടവിവരമറിഞ്ഞ ഉടൻ തന്നെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അപകടകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പോലീസ് ഉത്തരവിട്ടു

26/03/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534