അഞ്ചരക്കണ്ടിയിലെ വിദ്യാർത്ഥിയുടെ മരണം: ലോൺ മാഫിയയുടെ ഭീഷണിയും ജാതി അധിക്ഷേപവും അന്വേഷിക്കുന്നു; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് കുടുംബം
Kerala

അഞ്ചരക്കണ്ടിയിലെ വിദ്യാർത്ഥിയുടെ മരണം: ലോൺ മാഫിയയുടെ ഭീഷണിയും ജാതി അധിക്ഷേപവും അന്വേഷിക്കുന്നു; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് കുടുംബം

Spread the love

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഓൺലൈൻ വായ്പാ സംഘങ്ങളുടെ ഭീഷണിയും കോളേജിലെ ജാതി അധിക്ഷേപവുമാണ് മരണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. എന്നാൽ, വായ്പാ സംഘങ്ങളിലേക്ക് മാത്രം അന്വേഷണം ഒതുക്കി യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി നിതിന്റെ കുടുംബം രംഗത്തെത്തി.

നിർണ്ണായകമായ ചാറ്റുകൾ പുറത്ത്

ലോൺ മാഫിയയിൽ നിന്ന് നിതിൻ നേരിട്ട കടുത്ത മാനസിക പീഡനത്തിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. 8,000 രൂപ അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശങ്ങൾക്ക്, “താൻ പാവമാണെന്നും സമയം അനുവദിക്കണമെന്നും” നിതിൻ മറുപടി നൽകിയ ചാറ്റുകൾ പോലീസ് കണ്ടെടുത്തു. നിതിനെ മാത്രമല്ല, കോളേജിലെ ഒരു അധ്യാപികയെയും വായ്പാ സംഘം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ അധ്യാപിക പ്രിൻസിപ്പലിന് പരാതി നൽകുകയും, മരണപ്പെട്ട ദിവസം നിതിനെ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

​കുടുംബത്തിന്റെ ആരോപണങ്ങൾ

ലോൺ ആപ്പുകളിൽ നിന്ന് പണമെടുത്ത കാര്യം വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് നിതിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. “അമ്മയുടെ ചികിത്സാ ആവശ്യങ്ങൾക്കായാണ് നിതിൻ പണമെടുത്തത്. ഇക്കാര്യം കോളേജ് അധികൃതർക്ക് അറിയാമായിരുന്നിട്ടും അവർ ഞങ്ങളെ അറിയിച്ചില്ല,” അദ്ദേഹം കുറ്റപ്പെടുത്തി.
​ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പോലീസ് ഇപ്പോൾ ലോൺ ആപ്പ് കേന്ദ്രീകരിച്ച് മാത്രം അന്വേഷണം നടത്തുന്നതെന്നാണ് ബന്ധുക്കളുടെ പരാതി. വായ്പാ തട്ടിപ്പിന് പുറമെ കോളേജിനുള്ളിൽ നിതിൻ നേരിട്ട മറ്റു പീഡനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.

13/04/2026
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534