പിണറായിയെ സന്ദർശിച്ച് വി.ഡി. സതീശൻ; പുതിയ രാഷ്ട്രീയ മാതൃകയുമായി നിയുക്ത മുഖ്യമന്ത്രി
Kerala

പിണറായിയെ സന്ദർശിച്ച് വി.ഡി. സതീശൻ; പുതിയ രാഷ്ട്രീയ മാതൃകയുമായി നിയുക്ത മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം :കേരള രാഷ്ട്രീയത്തിൽ പരസ്പര ബഹുമാനത്തിന്റെ പുതിയൊരു മാതൃക തീർത്ത് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി സന്ദർശിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയ സതീശനെ പിണറായി വിജയൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായിയെ നേരിട്ട് ക്ഷണിക്കാനാണ് താൻ എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണം എന്നത് ഒരു തുടർച്ചയാണെന്നും, മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ പുതിയ സർക്കാർ നിർത്തിവെക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ വിമർശിച്ച ചില കാര്യങ്ങളിൽ പുതിയ സർക്കാർ മാറ്റം വരുത്തുമെന്നും, പിണറായി വിജയൻ ഭരണപരിചയമുള്ള മുതിർന്ന നേതാവായതിനാലാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിച്ചതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയ വിയോജിപ്പുകൾക്കപ്പുറം ജനാധിപത്യ മര്യാദകൾ ഉയർത്തിപ്പിടിക്കുന്നതായിരുന്നു നേതാക്കളുടെ ഈ കൂടിക്കാഴ്ച.

 

15/05/2026
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534