ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൂടി കൊല്ലപ്പെട്ടു
Kerala

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൂടി കൊല്ലപ്പെട്ടു

Spread the love

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. ചിന്നക്കനാൽ സ്വദേശി വിജയനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിലെ ഷെഡിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചക്കക്കൊമ്പന്റെ മുന്നിൽപ്പെട്ട വിജയൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

കാട്ടാന ആക്രമണം തുടർച്ചയായ സാഹചര്യത്തിൽ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റാൻ അനുവദിക്കാതെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ മൂന്നര മാസത്തിനിടെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി കാട്ടാന ആക്രമണത്തിൽ നാല് പേരാണ് മരിച്ചത്.

മേഖലയിൽ അപകടകാരികളായ മൂന്ന് കാട്ടാനകളെ പിടികൂടി മാറ്റുമെന്ന് വനംവകുപ്പ് നാട്ടുകാർക്ക് ഉറപ്പ് നൽകി. ചക്കക്കൊമ്പൻ, മുറിവാലൻ, ഒരു പിടിയാന എന്നിവയെ ട്രാൻസ്‌ലോക്കേറ്റ് ചെയ്യാനാണ് തീരുമാനം. ആനകളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന സ്വകാര്യ തോട്ടങ്ങളിലെ ഫെൻസിങ്ങുകൾ പൊളിച്ചുമാറ്റുമെന്നും വനംവകുപ്പ് അറിയിച്ചു.

ഗോത്രവിഭാഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി വീടുകൾക്കും കൃഷിയിടങ്ങൾക്കും ചുറ്റും സോളാർ ഫെൻസിങ് സ്ഥാപിക്കും. മരിച്ച വിജയന്റെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകുന്നതിനൊപ്പം ഭാര്യയ്ക്ക് ചൊക്രമുടിയിലെ വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിലെ ടിക്കറ്റ് കൗണ്ടറിൽ താൽക്കാലിക ജോലി നൽകുമെന്നും അധികൃതർ അറിയിച്ചു.

ചിന്നക്കനാലിലെ കാട്ടാനകളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി പുതിയ ആർ.ആർ.ടി. സംഘത്തെയും നിയോഗിക്കും. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വനംവകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയിൽ ഉറപ്പുകൾ ലഭിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

23/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534