അടൂർ പ്രകാശിന്റെ വിമർശനം; എഐസിസി പരിശോധിക്കും: കെപിസിസി
Kerala

അടൂർ പ്രകാശിന്റെ വിമർശനം; എഐസിസി പരിശോധിക്കും: കെപിസിസി

Spread the love

തിരുവനന്തപുരം: എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി. ഉന്നയിച്ച വിമർശനം എഐസിസി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം കാര്യങ്ങൾ പൊതുമധ്യത്തിൽ പറയേണ്ടതല്ലെന്നും പാർട്ടി യോഗങ്ങളിലാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നോട് കൂടിയാലോചന നടത്താതെയാണ് മുനീറിനും ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതെന്ന് അടൂർ പ്രകാശ് ആരോപിച്ചിരുന്നു. തീരുമാനം എടുക്കുന്നതായി അറിയിച്ചിരുന്നില്ലെന്നും ഇക്കാര്യത്തിൽ കൂടിയാലോചന ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും അർഹരായ വ്യക്തികളാണെന്നും അവരെ തള്ളിപ്പറയാനല്ല വിമർശനമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

വിഷയത്തിലെ അതൃപ്തി എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയല്ല തന്റെ ഉദ്ദേശ്യമെന്നും അടൂർ പ്രകാശ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ വേണ്ടത്ര ഏകോപനം ഉണ്ടായില്ലെന്നും നേതൃത്വത്തിൽനിന്ന് നിർദേശമില്ലാതിരുന്നിട്ടും പല ജില്ലകളിലും പ്രചാരണത്തിന് എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാർട്ടി അറിഞ്ഞാണ് തനിക്ക് ക്യാബിനറ്റ് പദവി നൽകിയതെന്ന് എം.കെ. മുനീർ പ്രതികരിച്ചു. മുഖ്യമന്ത്രി നേരിട്ട് വിളിച്ചാണ് തീരുമാനം അറിയിച്ചതെന്നും മുനീർ പറഞ്ഞു.

02/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534