കായംകുളം: വ്യാജ സൗന്ദര്യവർധക വസ്തുക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നീക്കം. ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരൻ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് വൻതുക പ്രതിഫലം നൽകി വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പരസ്യപ്രചാരണം നടത്തുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഇത്തരം പ്രചാരണങ്ങൾ തടയുന്നതിനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ നടപടി ഉറപ്പാക്കുന്നതിനും അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.




