അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് വൻ തിരിച്ചടി; മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്
Kerala

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് വൻ തിരിച്ചടി; മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്

Spread the love

കണ്ണൂർ: നിയമലംഘനം നടത്തി കൈവശം വെച്ചിരിക്കുന്ന അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഭൂമി തിരിച്ചെടുക്കാൻ കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. കോളേജ് ഉൾപ്പെടുന്ന പ്രദേശം പ്ലാന്റേഷൻ ഭൂമിയാണെന്നും അവിടെ ചട്ടങ്ങൾ ലംഘിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ കോളേജ് മാനേജ്‌മെന്റിനും ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഈ ഭൂമിയിലുള്ള നിയമപരമായ അവകാശം പൂർണ്ണമായും ഇല്ലാതായി.

അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് കോളേജ് സ്ഥിതി ചെയ്യുന്ന വിവാദ ഭൂമിയുള്ളത്. 1964-ന് ശേഷമുള്ള എല്ലാ ഭൂമി കൈമാറ്റങ്ങളും ലാൻഡ് ബോർഡ് റദ്ദാക്കിയിട്ടുണ്ട്. തോട്ട ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയില്ലാതിരുന്നിട്ടും കോളേജ് അധികൃതർ അവിടെ നിയമവിരുദ്ധമായി വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

നേരത്തെയും നിരവധി വിവാദങ്ങളിൽ പെട്ട സ്ഥാപനമാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ്. അധ്യാപകരുടെ കളിയാക്കലിനെ തുടർന്ന്  വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം വലിയ രീതിയിലുള്ള ജനരോഷത്തിനും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരുന്നു. പ്രവേശന കാര്യത്തിലും ഫീസ് നിരക്കിലും ഉൾപ്പെടെ മാനേജ്‌മെന്റിനെതിരെ മുൻപും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ലാൻഡ് ബോർഡിന്റെ ഈ പുതിയ ഉത്തരവോടെ കോളേജിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സർക്കാർ ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേക്ക് കടക്കുന്നതോടെ നിലവിൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ചും ആശങ്കകൾ ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ റവന്യൂ വകുപ്പ് കൂടുതൽ നടപടികളിലേക്ക് നീങ്ങും.

 

15/04/2026
June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534