ശസ്ത്രക്രിയകൾ ഇനി കുറഞ്ഞ ചിലവിൽ; കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ മെഗാ സർജറി ക്യാമ്പ്
Kerala

ശസ്ത്രക്രിയകൾ ഇനി കുറഞ്ഞ ചിലവിൽ; കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ മെഗാ സർജറി ക്യാമ്പ്

Spread the love

കൊല്ലം: ആധുനിക ശസ്ത്രക്രിയാ ചികിത്സകൾ സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഗാ സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 20 മുതൽ 25 വരെ ആശുപത്രി പരിസരത്ത് വെച്ച് നടക്കുന്ന ക്യാമ്പിൽ ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപെഡിക്സ്, എൻഡോക്രൈൻ സർജറി, ഇ.എൻ.ടി, പീഡിയാട്രിക് സർജറി തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് സമയം.

ചികിത്സാ ചിലവിൽ വലിയ ഇളവുകളാണ് ക്യാമ്പിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. രജിസ്‌ട്രേഷനും ഡോക്ടർമാരുടെ പരിശോധനയും പൂർണ്ണമായും സൗജന്യമായിരിക്കും. കൂടാതെ, ലാബ് പരിശോധനകൾക്ക് 30% വരെയും എക്സ്-റേ, സ്കാനിംഗ് ഉൾപ്പെടെയുള്ള റേഡിയോളജി സേവനങ്ങൾക്ക് 20% വരെയും ഇളവ് ലഭിക്കും. ക്യാമ്പിൽ പങ്കെടുത്തു ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് ചികിത്സാ ചിലവിൽ 25% വരെ പ്രത്യേക ഇളവ് നൽകുന്നു എന്നത് ശസ്ത്രക്രിയകൾക്കായി വലിയ തുക കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് വലിയ ആശ്വാസമാകും.

തിരക്ക് ഒഴിവാക്കുന്നതിനായി ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പ്രത്യേക ആനുകൂല്യങ്ങളും ആശുപത്രി അധികൃതർ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 8714221333 അല്ലെങ്കിൽ 9446375431 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കുറഞ്ഞ ചിലവിൽ മികച്ച സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ ട്രാവൻകൂർ മെഡിസിറ്റി ഒരുക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

 

16/04/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534