കൊണ്ടോട്ടിയിൽ പട്ടാപ്പകൽ സ്വർണ്ണക്കൊള്ള: വാങ്ങാനെന്ന വ്യാജേനെയെത്തി വളകളുമായി യുവാവ് കടന്നുകളഞ്ഞു
Crime, Kerala

കൊണ്ടോട്ടിയിൽ പട്ടാപ്പകൽ സ്വർണ്ണക്കൊള്ള: വാങ്ങാനെന്ന വ്യാജേനെയെത്തി വളകളുമായി യുവാവ് കടന്നുകളഞ്ഞു

Spread the love

കൊണ്ടോട്ടി: ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെയെത്തി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി യുവാവ് മുങ്ങി. പുളിക്കൽ കനകമഹൽ ജ്വല്ലറിയിലാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്. രണ്ടു ലക്ഷം രൂപയിലധികം വിലവരുന്ന മൂന്ന് സ്വർണ്ണ വളകളാണ് യുവാവ് കവർന്നത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വളകൾ വാങ്ങാനെന്ന ഭാവത്തിൽ ജ്വല്ലറിയിൽ പ്രവേശിച്ച യുവാവ് വിവിധ മോഡലുകൾ കാണാൻ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാർ വളകൾ എടുത്തു നൽകിയതോടെ, അവ പരിശോധിക്കുന്നതിനിടെ മൂന്ന് വളകളുമായി ഇയാൾ മിന്നൽവേഗത്തിൽ പുറത്തേക്ക് ഓടി.

കടയ്ക്ക് പുറത്ത് ബൈക്കുമായി കാത്തുനിന്നിരുന്ന കൂട്ടാളിക്കൊപ്പം ഇയാൾ അതിവേഗം രക്ഷപ്പെടുകയായിരുന്നു. പട്ടാപ്പകൽ തിരക്കുള്ള സമയത്ത് നടന്ന മോഷണം നാട്ടുകാരെയും വ്യാപാരികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

സംഭവത്തിൽ ജ്വല്ലറി അധികൃതർ നൽകിയ പരാതിയെത്തുടർന്ന് കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജ്വല്ലറിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.

 

23/04/2026
June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534