എം.ആർ.എഫിൽ ലോങ് ടേം സെറ്റിൽമെന്റിന് ധാരണ
Kerala

എം.ആർ.എഫിൽ ലോങ് ടേം സെറ്റിൽമെന്റിന് ധാരണ

Spread the love

 

  • സ്ഥിരം ജീവനക്കാർക്ക് 14,500 രൂപ വേതനവർധന; അറ്റൻഡൻസ് ബോണസിലും വർധന

കോട്ടയം : എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ പതിനാറാമത് ലോങ് ടേം സെറ്റിൽമെന്റ് പുതുക്കുന്നതിന് ധാരണയായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് മാനേജ്മെന്റും തൊഴിലാളി പ്രതിനിധികളും ഒത്തുതീർപ്പിലെത്തിയത്. വൈകിട്ട് നാലിന് ആരംഭിച്ച ചർച്ച മൂന്നര മണിക്കൂറോളം നീണ്ടു.

2026 ഓഗസ്റ്റ് ഒന്നുമുതൽ നാല് വർഷത്തേക്കാണ് പുതിയ സെറ്റിൽമെന്റ് പ്രാബല്യത്തിൽ വരുന്നത്. ഓഗസ്റ്റ് 31നകം അന്തിമ കരാർ ഒപ്പുവയ്ക്കും. കരാർ ഒപ്പിടുന്നതുവരെ നിലവിലെ വേതന ഘടന തുടരും.

സെറ്റിൽമെന്റിന്റെ പരിധിയിൽ വരുന്ന അർഹരായ സ്ഥിരം ജീവനക്കാർക്ക് പ്രതിമാസം 14,500 രൂപയുടെ വെയ്റ്റഡ് ആവറേജ് വേതനവർധന ലഭിക്കും. അറ്റൻഡൻസ് ബോണസിലും 500 രൂപയുടെ പ്രതിമാസ വർധനയുണ്ടാകും. സെറ്റിൽമെന്റിന്റെ ഭാഗമായി നൽകേണ്ട തുക ജീവനക്കാരുടെ സേവനകാലം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ച് വിതരണം ചെയ്യുന്നതിൽ അന്തിമ കരാറിന് മുമ്പ് തീരുമാനമെടുക്കും.

തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കും മാനേജ്മെന്റ് പ്രതിനിധികൾക്കും പുറമെ വിവിധ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. തൊഴിലാളി-മാനേജ്മെന്റ് വിഭാഗങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക് നേതൃത്വം നൽകി ധാരണയിലെത്താൻ കഴിഞ്ഞത് വ്യവസായ മേഖലയിലെ തൊഴിൽബന്ധങ്ങൾക്ക് ഗുണകരമായ നീക്കമായാണ് വിലയിരുത്തുന്നത്.

22/08/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534