സ്വാതന്ത്ര്യദിനാഘോഷം: സ്കൂളുകളിൽ നാളെ വന്ദേമാതരം ഇല്ല
Kerala

സ്വാതന്ത്ര്യദിനാഘോഷം: സ്കൂളുകളിൽ നാളെ വന്ദേമാതരം ഇല്ല

Spread the love

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിലും സർക്കാർ ഔദ്യോഗിക ചടങ്ങുകളിലും നാളെ വന്ദേമാതരം ആലപിക്കില്ല. പകരം ദേശീയഗാനം ആലപിക്കണമെന്നാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലർ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയ നിർദേശം.

മുഖ്യമന്ത്രിയും മന്ത്രിമാരും മുഖ്യാതിഥികളാകുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലും വന്ദേമാതരം ഉൾപ്പെടുത്തിയിട്ടില്ല. വന്ദേമാതരം സംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാതെ സസ്പെൻസ് തുടരുന്നതിനിടെയാണ് സർക്കാർ ചടങ്ങുകളിലും സ്കൂളുകളിലും ഇത് ആലപിക്കേണ്ടതില്ലെന്ന നിർദേശം പുറത്തുവന്നത്.

വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ നിർദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സർക്കുലറാണ് വിവാദത്തിന് തുടക്കമിട്ടത്. സർക്കുലർ പിൻവലിക്കുകയോ തിരുത്തുകയോ ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്തെ ഔദ്യോഗിക ചടങ്ങുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പരിപാടികൾക്ക് ദേശീയഗാനം മതിയെന്നാണ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ നിർദേശം. ഇതേ നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പും സ്കൂളുകൾക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം, ചീഫ് സെക്രട്ടറിയുടെ സർക്കുലർ എൽഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കം തുടരുകയാണ്. സർക്കാർ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ലോക്ഭവനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കും.

ചീഫ് സെക്രട്ടറിയുടെ സർക്കുലറിന് പിന്നിൽ ലോക്ഭവന്റെ നിർദേശമാണെന്ന വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണവും നേരത്തെ വിവാദമായിരുന്നു. എന്നാൽ ഇത്തരമൊരു നിർദേശം ലോക്ഭവൻ നൽകിയിട്ടില്ലെന്ന വിശദീകരണം പിന്നീട് പുറത്തുവന്നതോടെ വിഷയം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

14/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534