മെഡിട്രീന ആശുപത്രിക്ക് ഇരട്ട ലോക റെക്കോർഡ്
Kerala

മെഡിട്രീന ആശുപത്രിക്ക് ഇരട്ട ലോക റെക്കോർഡ്

Spread the love

തിരുവനന്തപുരം: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി മെഡിട്രീന ആശുപത്രിയും നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി. ഹൃദയാരോഗ്യ ബോധവത്കരണത്തിനും അന്താരാഷ്ട്ര തലത്തിലെ കാർഡിയോളജി സേവനത്തിനും ഒരേസമയം അംഗീകാരമായ നേട്ടങ്ങളാണിത്.

ഒന്നാമത്തെ റെക്കോർഡ് — ‘ചലിക്കുന്ന ഹൃദയം’

310-ഓളം വിദ്യാർഥികളെ അണിനിരത്തി ഹൃദയത്തിന്റെ ആകൃതിയിൽ മനുഷ്യച്ചങ്ങല തീർത്ത് ലൈവ് കാർഡിയോ എക്സർസൈസ് സംഘടിപ്പിച്ചതാണ് ആദ്യ ലോക റെക്കോർഡ്. ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യവും ഹൃദ്രോഗ പ്രതിരോധത്തിന്റെ ആവശ്യകതയും യുവതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിട്രീന ആശുപത്രിയും സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്.

രണ്ടാമത്തെ റെക്കോർഡ് — ഡോ. എൻ. പ്രതാപ് കുമാറിന്

മെഡിട്രീന ആശുപത്രി ചെയർമാനും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ് കുമാർ 17 രാജ്യങ്ങളിൽ ഇന്റർവെൻഷണൽ കാർഡിയോളജി നടപടിക്രമങ്ങൾ നടത്തിയതിനാണ് രണ്ടാമത്തെ ലോക റെക്കോർഡ് അംഗീകാരം. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, മാലദ്വീപ്, ഫിലിപ്പീൻസ്, ടാൻസാനിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സങ്കീർണമായ ഇന്റർവെൻഷണൽ നടപടിക്രമങ്ങൾ നടത്തുന്നതിനും കാർഡിയോളജിസ്റ്റുകൾക്ക് പരിശീലനം നൽകുന്നതിനുമായി അദ്ദേഹം ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വേൾഡ് റെക്കോർഡ്സ് യൂണിയൻ റെക്കോർഡ്സ് മാനേജർ ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റും വേൾഡ് റെക്കോർഡ് ക്യൂറേറ്റർ പ്രജീഷ് നിർഭയയും നേട്ടങ്ങൾ പരിശോധിച്ച് അംഗീകരിച്ചു. തുടർന്ന് ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റ് ലോക റെക്കോർഡ് പ്രഖ്യാപനവും സൈറ്റേഷൻ അവതരണവും നടത്തി.

പരിപാടി ഡോ. എൻ. പ്രതാപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബിജു കെ. ജോർജ് അധ്യക്ഷത വഹിച്ചു. മെഡിട്രീനയിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. മനു ഹൃദയദിന സന്ദേശം നൽകി. മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ്, ഫാ. നിധീഷ് വള്ളിയത്ത്, ബിജു ജോൺ, അജീഷ് കുമാർ ആർ.സി. തുടങ്ങിയവർ പങ്കെടുത്തു.

30/09/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534