ദില്ലി : ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ ഇതിഹാസം രഘു റായ് (83) അന്തരിച്ചു. ഇന്ന് രാവിലെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം; സംസ്കാരം വൈകിട്ട് നാല് മണിക്ക് ലോധി മൈതാനത്ത് നടക്കും. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ ഭോപ്പാൽ വാതക ദുരന്തത്തിന്റെ നടുക്കുന്ന ചിത്രങ്ങളിലൂടെയും ഇന്ദിരാഗാന്ധി, മദർ തെരേസ തുടങ്ങിയ പ്രമുഖരുടെ ജീവിത മുഹൂർത്തങ്ങളിലൂടെയും അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധേയനായി. 1942-ൽ ജനിച്ച അദ്ദേഹം സിവിൽ എഞ്ചിനീയറിംഗ് ഉപേക്ഷിച്ചാണ് ഫോട്ടോഗ്രാഫിയിലേക്ക് എത്തിയത്. ലോകപ്രശസ്തമായ ‘മാഗ്നം ഫോട്ടോസിൽ’ അംഗമായ ആദ്യ ഇന്ത്യക്കാരനായ…




