Date: April 22nd, 2026

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണസംഖ്യ 14 ആയി; ചികിത്സയിലായിരുന്ന പ്രവീണും അന്തരിച്ചു
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണസംഖ്യ 14 ആയി; ചികിത്സയിലായിരുന്ന പ്രവീണും അന്തരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. മുതുതല കോഴിക്കോട്ടിരി സ്വദേശി കുളിക്കാം വളപ്പിൽ പ്രവീൺ (45) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്ന പ്രവീണിന് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. പ്രവീണിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. സ്ഫോടനം നടന്ന സ്ഥലത്തും സമീപത്തെ കുളത്തിലും ശരീരഭാഗങ്ങൾക്കായി…

മുണ്ടത്തിക്കോട് സ്ഫോടനം: തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന; വെടിക്കെട്ട് അനിശ്ചിതത്വത്തിൽ
Kerala

മുണ്ടത്തിക്കോട് സ്ഫോടനം: തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന; വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച സാഹചര്യത്തിൽ, ഈ വർഷത്തെ തൃശ്ശൂർ പൂരം ആർഭാടങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താൻ ആലോചന. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്ന കാര്യവും ദേവസ്വങ്ങളുടെ പരിഗണനയിലുണ്ട്. വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്ന തീരുമാനം പാലിച്ച് മുന്നോട്ടുപോകാനാണ് തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ പാറമേക്കാവ് ദേവസ്വവുമായും സർക്കാർ പ്രതിനിധികളുമായും വരുംദിവസങ്ങളിൽ വിശദമായ കൂടിയാലോചനകൾ നടത്തും. അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ…

തമിഴകം പോളിംഗ് ബൂത്തിലേക്ക്; പ്രീ-പോൾ സർവേകളിൽ ഡിഎംകെ-എഐഎഡിഎംകെ ഇഞ്ചോടിഞ്ച് പോരാട്ടം; നിർണ്ണായകമായി വിജയ്‌യുടെ ടിവികെ
National

തമിഴകം പോളിംഗ് ബൂത്തിലേക്ക്; പ്രീ-പോൾ സർവേകളിൽ ഡിഎംകെ-എഐഎഡിഎംകെ ഇഞ്ചോടിഞ്ച് പോരാട്ടം; നിർണ്ണായകമായി വിജയ്‌യുടെ ടിവികെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഡിഎംകെയും എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അധികാരം നിലനിർത്താൻ ഡിഎംകെ കിണഞ്ഞു ശ്രമിക്കുമ്പോൾ, നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടിവികെ) സീമാന്റെ എൻ‌ടി‌കെയും ഉയർത്തുന്ന വെല്ലുവിളി ഇരുമുന്നണികളെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നുണ്ട്. തന്തി ടിവി പുറത്തുവിട്ട പുതിയ അഭിപ്രായ സർവേ പ്രകാരം, ആകെയുള്ള 234 മണ്ഡലങ്ങളിൽ 84 സീറ്റുകളിൽ ഡിഎംകെയ്ക്കും 72 സീറ്റുകളിൽ എഐഎഡിഎംകെയ്ക്കും മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും, 77 മണ്ഡലങ്ങളിൽ കടുത്ത…

മാധ്യമപ്രവർത്ത കർക്കായി 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; പ്രഖ്യാപനങ്ങളുമായി ജെ.എം.എ (JMA)
National

മാധ്യമപ്രവർത്ത കർക്കായി 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; പ്രഖ്യാപനങ്ങളുമായി ജെ.എം.എ (JMA)

നവി മുംബൈ: രാജ്യത്തെ മാധ്യമപ്രവർത്തകരുടെ ക്ഷേമവും തൊഴിൽ സുരക്ഷയും മുൻനിർത്തി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) നിർണ്ണായക പദ്ധതികൾ പ്രഖ്യാപിച്ചു. നവി മുംബൈയിൽ നടന്ന സംഘടനയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണ യോഗത്തിലാണ് ദേശീയതലത്തിൽ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്. ​സംഘടനയിലെ അംഗങ്ങളായ എല്ലാ മാധ്യമപ്രവർത്തകർക്കും 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും എന്നതാണ് പ്രധാന പ്രഖ്യാപനം. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു സുരക്ഷാകവചമായി ഈ പദ്ധതി മാറും. ​മാധ്യമപ്രവർത്തകരുടെ…

April 2026
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534