കൊല്ലം: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാമത് ഓണ മഹോത്സവത്തോടനുബന്ധിച്ച് ദേശീയപാത 66ൽ സെപ്റ്റംബർ 23ന് രാവിലെ ആറുമുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
ആലപ്പുഴ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും കായംകുളം കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കെ.പി. റോഡ്–ചാരുംമൂട്–ചക്കുവള്ളി–പുതിയകാവ്–ഭരണിക്കാവ്–ശാസ്താംകോട്ട–കെ.എം.എം.എൽ വഴി കൊല്ലത്തേക്ക് പോകണം.
കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർകടവ് പാലം–തീരദേശ റോഡ്–അഴീക്കൽ–വലിയ അഴീക്കൽ പാലം വഴി കായംകുളം, ആലപ്പുഴ ഭാഗത്തേക്ക് പോകണം.
തിരുവനന്തപുരം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ലോങ് ചാസിസ്, കണ്ടെയ്‌നർ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം ഗതാഗത നിയന്ത്രണം അവസാനിക്കുന്നതനുസരിച്ച് യാത്ര തുടരണമെന്നും നിർദേശമുണ്ട്.
ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കുകയും പോലീസ് നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.




