Date: April 11th, 2026

കൊല്ലം പൂരം: ഗജവീരന്മാരുടെ ക്രമീകരണങ്ങൾ പൂർത്തിയായി; സുരക്ഷയ്ക്ക് കർശന നിയന്ത്രണങ്ങൾ
Kerala

കൊല്ലം പൂരം: ഗജവീരന്മാരുടെ ക്രമീകരണങ്ങൾ പൂർത്തിയായി; സുരക്ഷയ്ക്ക് കർശന നിയന്ത്രണങ്ങൾ

കൊല്ലം: വിശ്വപ്രസിദ്ധമായ കൊല്ലം പൂരത്തിന് മുന്നോടിയായി പൂര നഗരിയിൽ ഗജവീരന്മാരുടെ ക്രമീകരണങ്ങൾ പൂർത്തിയായി. പൂരത്തിൽ പങ്കെടുക്കുന്ന 26 ആനകളുടെയും ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. താമരക്കുളം ഗണപതിക്കും പുതിയകാവ് ഭഗവതിക്കുമായി പതിനൊന്നോളം ആനകൾ വീതം ഇരുഭാഗത്തുമായി അണിനിരക്കുന്ന പൂരത്തിനും, തുടർന്ന് നടക്കുന്ന ആനയൂട്ടിനുമുള്ള പൂർണ്ണ നിരീക്ഷണം മൃഗസംരക്ഷണ വകുപ്പിനാണ്. സുരക്ഷിതമായി പൂരം നടത്തുന്നതിനായുള്ള പ്രത്യേക നിബന്ധനകൾ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആനകളും കാണികളും തമ്മിൽ അഞ്ചു മീറ്റർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൂരസ്ഥലത്ത് പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിക്കും. കൂടാതെ…

കൊല്ലത്ത് അഞ്ചിടത്ത് കടുത്ത പോരാട്ടം; കോട്ടകൾ കാക്കാൻ എൽ.ഡി.എഫ്, തരംഗമുണ്ടാക്കാൻ യു.ഡി.എഫ്
Kerala

കൊല്ലത്ത് അഞ്ചിടത്ത് കടുത്ത പോരാട്ടം; കോട്ടകൾ കാക്കാൻ എൽ.ഡി.എഫ്, തരംഗമുണ്ടാക്കാൻ യു.ഡി.എഫ്

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ബൂത്ത് തല കണക്കുകൾ പുറത്തുവരുമ്പോൾ കൊല്ലം ജില്ലയിൽ പ്രവചനാതീതമായ പോരാട്ടമെന്ന് വിലയിരുത്തൽ. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കരുനാഗപ്പള്ളിയും കുണ്ടറയും തിരിച്ചുപിടിക്കാമെന്ന എൽ.ഡി.എഫ് കണക്കുകൂട്ടലുകൾക്ക് മുകളിൽ യു.ഡി.എഫ് ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലും പോരാട്ടം മുറുകുമ്പോഴും അഞ്ചിടത്ത് ഫലം പ്രവചനാതീതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കശുവണ്ടി മേഖലയിൽ എസ് ജയമോഹൻ; അനുതാപ തരംഗത്തിൽ ബിന്ദു കൃഷ്ണ കൊല്ലം മണ്ഡലത്തിൽ കശുവണ്ടി തൊഴിലാളികളുടെ വോട്ടുകൾ ലക്ഷ്യമിട്ട് സി.പി.എം രംഗത്തിറക്കിയ തൊഴിലാളി യൂണിയൻ നേതാവ്…

ബോഡി ബിൽഡിങ് താരങ്ങളുടെ പൊലീസ് നിയമനം: ചിത്തരേഷിന് വൈദ്യപരിശോധനയിൽ തിരിച്ചടി
Kerala

ബോഡി ബിൽഡിങ് താരങ്ങളുടെ പൊലീസ് നിയമനം: ചിത്തരേഷിന് വൈദ്യപരിശോധനയിൽ തിരിച്ചടി

തിരുവനന്തപുരം: ബോഡി ബിൽഡിങ് താരങ്ങളെ പൊലീസ് സേനയിൽ ഇൻസ്പെക്ടർമാരായി നേരിട്ട് നിയമിക്കാനുള്ള വിവാദ തീരുമാനത്തിന് പിന്നാലെ, ലോക ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശന്റെ നിയമനം അനിശ്ചിതത്വത്തിൽ. വൈദ്യപരിശോധനയിൽ ചിത്തരേഷിന് ‘ഫ്ലാറ്റ് ഫുട്ട്’ (Flat Foot) കണ്ടെത്തിയതാണ് തിരിച്ചടിയായത്. സേനയിലെ ചട്ടപ്രകാരം ഫ്ലാറ്റ് ഫുട്ട് ഉള്ളവർക്ക് നിയമനം നൽകാൻ സാധിക്കില്ല. അതേസമയം, പട്ടികയിലുണ്ടായിരുന്ന മറ്റൊരു താരമായ ഷിനു ചൊവ്വ വൈദ്യപരിശോധനയിൽ യോഗ്യത നേടി.  വിവാദമായി പ്രത്യേക നിയമനം ഒളിമ്പിക്‌സിലോ ദേശീയ ഗെയിംസിലോ ഉൾപ്പെടാത്ത കായിക ഇനമായ ബോഡി…

ചരിത്രം തൊട്ട് ഒറയോൺ മടങ്ങി; അമ്പത്തിനാല് വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രനെ ചുറ്റി ഭൂമിയിലെത്തി
Kerala, World

ചരിത്രം തൊട്ട് ഒറയോൺ മടങ്ങി; അമ്പത്തിനാല് വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രനെ ചുറ്റി ഭൂമിയിലെത്തി

വാഷിംഗ്ടൺ: അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട്, ചന്ദ്രന്റെ നിഗൂഢതകൾ തൊട്ടറിഞ്ഞ ആർട്ടെമിസ് 2 ദൗത്യസംഘം ഭൂമിയിൽ തിരിച്ചെത്തി. പത്ത് ദിവസത്തെ ഐതിഹാസിക യാത്രയ്ക്ക് ശേഷം നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ഒറയോൺ പേടകം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.37-ന് ശാന്തസമുദ്രത്തിൽ പതിച്ചു (സ്പ്ലാഷ് ഡൗൺ). സാന്റിയാഗോ തീരത്തിന് സമീപം ഇറങ്ങിയ പേടകത്തെയും യാത്രികരെയും വീണ്ടെടുക്കാൻ നാസയുടെ പ്രത്യേക കപ്പൽ വ്യൂഹം സജ്ജമായിരുന്നു. ​തകർത്തത് അപ്പോളോ 13-ന്റെ റെക്കോർഡ് മനുഷ്യൻ ഭൂമിയിൽ നിന്ന് സഞ്ചരിച്ച ഏറ്റവും വലിയ ദൂരമെന്ന…

April 2026
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534