ഓളപ്പരപ്പിലെ ഒളിംപിക്സിന് ഇനി മണിക്കൂറുകൾ; കോട്ടയത്ത് നിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങൾ
Kerala

ഓളപ്പരപ്പിലെ ഒളിംപിക്സിന് ഇനി മണിക്കൂറുകൾ; കോട്ടയത്ത് നിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങൾ

Spread the love

കോട്ടയം: നെഹ്റു ട്രോഫി വള്ളംകളിയിൽ കോട്ടയം ജില്ലയിൽ നിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങൾ ഇത്തവണ പുന്നമടയിൽ മാറ്റുരയ്ക്കും. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പുണ്യാളൻ നിരണം, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പൂക്കര, നാട്ടകം ബോട്ട് ക്ലബ്ബിന്റെ ചെറുതന, കെ.ടി.ബി.സി. ഫാൻസ് ക്ലബ്ബിന്റെ ശ്രീവിനായകൻ, നാട്ടകം ഫാൻസ് ക്ലബ്ബിന്റെ ജവഹർ തായങ്കരി എന്നിവയാണ് മത്സരിക്കുക.

ഇതിൽ പുണ്യാളൻ നിരണം, ആർപ്പൂക്കര എന്നിവ പുതുതായി നീരണിഞ്ഞ ചുണ്ടൻ വള്ളങ്ങളാണ്. 2005, 2006, 2007 വർഷങ്ങളിൽ തുടർച്ചയായി നെഹ്റു ട്രോഫി നേടിയ കെ.ടി.ബി.സി. ഇത്തവണ പുണ്യാളൻ നിരണത്തിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. ദീർഘ ഇടവേളയ്ക്കുശേഷം മത്സരത്തിനെത്തുന്ന നാട്ടകം ബോട്ട് ക്ലബ്ബ് 2004ൽ കിരീടം നേടിയ ചെറുതനയിലാണ് ഇറങ്ങുന്നത്.

അവസാനഘട്ട പരിശീലനം പൂർത്തിയാക്കി വള്ളങ്ങൾ ഉടൻ കരയ്ക്കുകയറ്റി പരിപാലന പ്രവർത്തനങ്ങൾ നടത്തും. മത്സരദിനം പുലർച്ചെ വീണ്ടും നീറ്റിലിറക്കി പുന്നമടയിലേക്ക് പുറപ്പെടും. വർഷങ്ങളായി അകന്നുനിൽക്കുന്ന നെഹ്റു ട്രോഫി കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോട്ടയത്തെ അഞ്ച് ടീമുകളും.

21/08/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534