പത്തനംതിട്ട: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ പരിധിയിൽ ഉൾപ്പെട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കാത്ത സംസ്ഥാന സർക്കാർ നടപടിയിൽ സിപിഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വിഷയത്തിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ പറഞ്ഞു.
വടശ്ശേരിക്കര, സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, കൊല്ലമുള, അരുവാപ്പുലം, പെരുനാട് വില്ലേജുകളാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളത്. വിജ്ഞാപനം നടപ്പാക്കുന്നതോടെ കൃഷി, കെട്ടിടനിർമാണം, റോഡ് വികസനം, ജലസേചനം, വൈദ്യുതി, ഗതാഗതം, തീർത്ഥാടനം തുടങ്ങിയ മേഖലകളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാർ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പുതിയ വിജ്ഞാപനത്തിൽ കേരളത്തിന്റെ നിർദേശങ്ങൾ പരിഗണിക്കാതെ ഇഎസ്എ പരിധി വർധിപ്പിച്ചെന്നാണ് ചിറ്റയം ഗോപകുമാറിന്റെ ആരോപണം.
കിസാൻ സഭയുടെ നേതൃത്വത്തിൽ ഏഴ് വില്ലേജുകളിലും പ്രതിഷേധം സംഘടിപ്പിക്കുകയും ജനങ്ങളിൽനിന്ന് ഒപ്പുശേഖരിച്ച് കേന്ദ്ര സർക്കാരിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലെ ഒരു വില്ലേജിനെപ്പോലും ഒഴിവാക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.




