മദ്യപിച്ച് വാഹനമോടിച്ചെന്ന് പരാതി; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കേസ്
Kerala

മദ്യപിച്ച് വാഹനമോടിച്ചെന്ന് പരാതി; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കേസ്

Spread the love

കോഴിക്കോട്: മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. എരഞ്ഞിപ്പാലം സരോവരം ഭാഗത്ത് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

അശ്വന്ത് ഓടിച്ച വാഹനം രണ്ട് കാറുകളിലും ഒരു ഇരുചക്രവാഹനത്തിലും ഇടിച്ചതായാണ് പരാതി. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോകാൻ ശ്രമിച്ച അശ്വന്തിനെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചെന്നാരോപിച്ചാണ് പൊലീസ് കേസെടുത്തത്. വിവിധ വാഹന ഉടമകളുടെ പരാതിയും കേസിന് ആധാരമായി. വൈദ്യപരിശോധനയിൽ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്തിനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. കേസിലെ കൃത്യമായ വകുപ്പുകളും മറ്റ് വിശദാംശങ്ങളും പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമാകും.

29/09/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534