ശബരിമലയിൽ ആക്രി ലേലം ഒഴിവാക്കി ദേവസ്വം ബോർഡ്; ചുമതല ഹരിതകർമസേനയ്ക്ക്
Kerala

ശബരിമലയിൽ ആക്രി ലേലം ഒഴിവാക്കി ദേവസ്വം ബോർഡ്; ചുമതല ഹരിതകർമസേനയ്ക്ക്

Spread the love

പത്തനംതിട്ട: ശബരിമലയിലെ ആക്രി ലേല സമ്പ്രദായം ഒഴിവാക്കി പ്ലാസ്റ്റിക്, ലോഹങ്ങൾ, കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്ന ചുമതല ഹരിതകർമസേനയ്ക്ക് കൈമാറാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വരാനിരിക്കുന്ന തീർഥാടനകാലം മുതൽ പുതിയ സംവിധാനം നടപ്പാക്കും.

സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം തുടങ്ങിയ കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന ആക്രി സാധനങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനി വഴിയോ അംഗീകൃത പുനരുപയോഗ ഏജൻസികൾ വഴിയോ കൈമാറും. ഇതിലൂടെ ലഭിക്കുന്ന തുക കൃത്യമായി കണക്കാക്കി ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിക്ഷേപിക്കും.

ആക്രി ശേഖരണത്തിലും വിൽപ്പനയിലും കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ശബരിമലയും പരിസര പ്രദേശങ്ങളും മാലിന്യമുക്തമായി നിലനിർത്തുന്നതിനുമാണ് പുതിയ സംവിധാനമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഹരിതകർമസേനാംഗങ്ങൾക്ക് അധിക വരുമാനത്തിനും പദ്ധതി അവസരമൊരുക്കും.

01/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534