പത്തനംതിട്ട ടൗണിൽ പൈപ്പ് ലൈൻ തകർന്നു; ശുദ്ധജലം തെരുവിലേക്ക്
Kerala

പത്തനംതിട്ട ടൗണിൽ പൈപ്പ് ലൈൻ തകർന്നു; ശുദ്ധജലം തെരുവിലേക്ക്

Spread the love

പത്തനംതിട്ട: നഗരത്തിലെ പ്രധാന പാതയായ അബാൻ റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും തകരാർ പരിഹരിച്ചില്ലെന്ന് പരാതി. അബാൻ മേൽപ്പാലത്തിന് താഴെ പൈപ്പ് പൊട്ടി ദിവസങ്ങളായി വലിയ തോതിൽ ശുദ്ധജലം റോഡിലേക്ക് ഒഴുകുകയാണ്.

സ്വകാര്യ ബസ് സ്റ്റാൻഡിലേക്കുള്ള പ്രധാന പാതയായതിനാൽ റോഡിലൂടെയുള്ള നിരന്തരമായ വെള്ളമൊഴുക്ക് വലിയ ഗതാഗതപ്രശ്നങ്ങൾക്കും ഇടയാക്കുന്നു. വെള്ളക്കെട്ടിനെ തുടർന്ന് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴികളുടെ ആഴം തിരിച്ചറിയാൻ കഴിയാതെ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായതായി പ്രദേശവാസികൾ പറയുന്നു. ബസുകൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരമധ്യത്തിൽ ദിവസങ്ങളായി വൻതോതിൽ ശുദ്ധജലം പാഴാകുന്നതിലും പ്രതിഷേധം ശക്തമാണ്. വിഷയം വാട്ടർ അതോറിറ്റിയുടെയും നഗരസഭയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൈപ്പ് ലൈൻ തകരാർ പരിഹരിക്കാൻ നടപടി ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആരോപണം.

അബാൻ മേൽപ്പാലത്തിന് താഴെയുള്ള ഗതാഗതക്കുരുക്കിനൊപ്പം റോഡിന്റെ തകർച്ചയും നഗരത്തിലെ ഗതാഗതത്തെ ബാധിക്കുന്നുണ്ട്. പൈപ്പ് ലൈൻ അടിയന്തരമായി പുനരുദ്ധരിച്ച് വെള്ളത്തിന്റെ ഒഴുക്ക് തടയുകയും റോഡിലെ കുഴികൾ അടയ്ക്കുകയും ചെയ്യണമെന്നാണ് ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

06/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534