എസ്ഡിപിഐ തീരദേശ മുന്നേറ്റ യാത്ര നവംബർ 4 മുതൽ
Kerala

എസ്ഡിപിഐ തീരദേശ മുന്നേറ്റ യാത്ര നവംബർ 4 മുതൽ

Spread the love

മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് നവംബർ 13ന് പൂന്തുറയിൽ സമാപിക്കും

കോഴിക്കോട്: തീരദേശ ജനതയുടെ തൊഴിൽ, പാർപ്പിട സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കെട്ടിക്കിടക്കുന്ന ക്ഷേമനിധി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുക, സമഗ്രമായ തീരദേശ നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ സംഘടിപ്പിക്കുന്ന തീരദേശ മുന്നേറ്റ യാത്ര നവംബർ 4ന് ആരംഭിക്കും.

സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. സിയാദ് നയിക്കുന്ന യാത്രയിൽ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ, സംസ്ഥാന പ്രവർത്തകസമിതി അംഗം വി.എം. ഫൈസൽ എന്നിവർ ഉപനായകന്മാരായിരിക്കും. നവംബർ 4ന് കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര വിവിധ ജില്ലകളിലെ തീരദേശ മേഖലകളിലൂടെ പര്യടനം നടത്തി നവംബർ 13ന് തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിൽ സമാപിക്കും.

കേരളത്തിന്റെ തീരദേശ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി സമൂഹം കടലിലെ പ്രതികൂല കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും ഉൾപ്പെടെയുള്ള നിരവധി വെല്ലുവിളികൾ നേരിട്ടാണ് ഉപജീവനം നടത്തുന്നതെന്ന് എസ്ഡിപിഐ ചൂണ്ടിക്കാട്ടി. തൊഴിൽ പ്രതിസന്ധി, വർധിച്ചുവരുന്ന ജീവിതച്ചെലവ്, തീരശോഷണം, കടൽക്ഷോഭം, മത്സ്യസമ്പത്തിന്റെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ തീരദേശ ജനത നേരിടുകയാണ്.

തീരദേശ വികസനത്തിന്റെ പേരിൽ സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ തൊഴിൽ, പരമ്പരാഗത അവകാശങ്ങൾ, പാർപ്പിട സുരക്ഷ എന്നിവ ഉറപ്പാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പിരിച്ചെടുക്കുന്ന ഫണ്ടുകൾ കെട്ടിക്കിടക്കാതെ വിദ്യാഭ്യാസം, ചികിത്സ, ഭവനം, തൊഴിൽ സുരക്ഷ, പെൻഷൻ തുടങ്ങിയ മേഖലകളിൽ ഫലപ്രദമായി വിനിയോഗിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

തീരദേശ പരിസ്ഥിതി സംരക്ഷണം, ജനങ്ങളുടെ ഉപജീവനം, വികസനം, അവകാശങ്ങൾ എന്നിവ പരിഗണിക്കുന്ന സമഗ്രമായ തീരദേശ നയം സർക്കാർ പ്രഖ്യാപിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് തീരദേശ മുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. മത്സ്യത്തൊഴിലാളികളും തീരദേശ ജനതയും ജനാധിപത്യ വിശ്വാസികളും യാത്രയിൽ പങ്കാളികളാകണമെന്നും അവർ അഭ്യർത്ഥിച്ചു.

സംസ്ഥാന പ്രവർത്തകസമിതി അംഗം വി.എം. ഫൈസൽ, കോഴിക്കോട് ജില്ലാ സെക്രട്ടറി ഷാനവാസ് മാത്തോട്ടം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

08/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534