പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിൽ അരവണ പ്രതിസന്ധിയുണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. അരവണ നിർമാണത്തിന് ആവശ്യമായ ഉണക്കലരി ശബരിമലയിൽ എത്തിച്ചിട്ടുണ്ടെന്നും തീർത്ഥാടകർക്ക് തടസ്സമില്ലാതെ പ്രസാദം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇത്തവണ തീർത്ഥാടനകാലത്ത് അരവണ വിതരണം സുഗമമാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.




