കൊല്ലം: വിജയദശമി ദിനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ വസതിയിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു. സരസ്വതീപൂജയുടെയും വിജയദശമി ആഘോഷങ്ങളുടെയും ഭാഗമായി നടന്ന ചടങ്ങിൽ നിരവധി കുട്ടികൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ചു. എം.പി. കുട്ടികളെ എഴുത്തിനിരുത്തി ഹരിശ്രീ കുറിച്ചു.
പഠനജീവിതത്തിന് തുടക്കം കുറിക്കുന്ന കുട്ടികൾക്ക് അറിവും വിവേകവും കൈവരിക്കാനും ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാനും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കുട്ടികളുടെ ഭാവി ജീവിതത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, എഴുത്തിനിരുത്തിയ എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേർന്നു. രക്ഷിതാക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.




