പുതിയകാവ് ക്ഷേത്രത്തിൽനിന്ന് സ്വർണ്ണമാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
Crime, Kerala

പുതിയകാവ് ക്ഷേത്രത്തിൽനിന്ന് സ്വർണ്ണമാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

Spread the love

കൊല്ലം: പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്‌നാട് സ്വദേശികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കള്ളക്കുറിച്ചി ചിന്നസേലം സ്വദേശികളായ ശശികുമാർ (25), മഹാലക്ഷ്മി (60) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച (ജൂൺ 21) വൈകിട്ട് 7.30-ഓടെയായിരുന്നു സംഭവം. ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ, ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്ന 13 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ലോക്കറ്റോടുകൂടിയ മാല കവരുകയായിരുന്നു. ക്ഷേത്രത്തിനുള്ളിൽ അപരിചിതരായ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ക്ഷേത്രം മാനേജർ അനിൽകുമാർ ഉടൻ തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

​വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ മോഷ്ടിച്ച സ്വർണ്ണവുമായി പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടർന്ന് പിടികൂടി. കൊല്ലം ഈസ്റ്റ് സബ് ഇൻസ്‌പെക്ടർ രഞ്ജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ജോയ്, എ.എസ്.ഐ ഗിരീഷ്, എസ്.സി.പി.ഓ ആദർശ്, സി.പി.ഓമാരായ ശ്യാം, അഖിൽരാജ്, ജസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

22/06/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534