പത്തനംതിട്ട : രണ്ടര മാസത്തിനിടെ രണ്ടാം തവണയും കോട്ടയത്തെ കുറവിലങ്ങാട് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം. അലമാരി കുത്തിത്തുറന്ന് 32,000 രൂപയോളം കവർന്നു.ഏണി ഉപയോഗിച്ച് കെട്ടിടത്തിന്റെ പിറകുവശത്തെ എക്സോസ്റ്റ് ഫാനിന് സമീപം എത്തിയ മോഷ്ടാവ് ഫാൻ ഇളക്കിമാറ്റിയാണ് അകത്ത് കടന്നതെന്നാണ് വിവരം. തുടർന്ന് അലമാരി കുത്തിത്തുറന്ന് പണം കവരുകയായിരുന്നു.ഇന്ന് രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയിച്ചത്. മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തും.




