തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിൻ്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. സെക്രട്ടറിയേറ്റിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും…
ഭക്ഷണമെത്തിക്കാതെ കാറ്ററിങ് സംഘം വഞ്ചിച്ചതായി പരാതി
കോട്ടയം: ജില്ലയിലെ രണ്ട് കല്യാണ മണ്ഡപങ്ങളിൽ വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണമെത്തിക്കാതെ കാറ്ററിങ് സംഘം വഞ്ചിച്ചതായി പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമാണ് വധുവിന്റെ കുടുംബാംഗങ്ങൾക്ക് ദുരനുഭവമുണ്ടായത്. കഞ്ഞിക്കുഴി സ്വദേശിനിയുടെ വിവാഹത്തിന് ഭക്ഷണവും സ്റ്റേജും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ കരാറാണ് കാറ്ററിങ് സംഘത്തിന് നൽകിയത്. എന്നാൽ ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താതിരുന്നതിനെ തുടർന്ന് സമീപത്തെ ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചാണ് ക്ഷണിക്കപ്പെട്ടവർക്ക് നൽകിയത്. ചോറ്റിയിൽ നടന്ന മറ്റൊരു വിവാഹത്തിന് പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.4 ലക്ഷം…
ബിവറേജ് ഔട്ട്‌ലെറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു
പത്തനംതിട്ട : രണ്ടര മാസത്തിനിടെ രണ്ടാം തവണയും കോട്ടയത്തെ കുറവിലങ്ങാട് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം. അലമാരി കുത്തിത്തുറന്ന് 32,000 രൂപയോളം കവർന്നു.ഏണി ഉപയോഗിച്ച് കെട്ടിടത്തിന്റെ പിറകുവശത്തെ എക്സോസ്റ്റ് ഫാനിന് സമീപം എത്തിയ മോഷ്ടാവ് ഫാൻ ഇളക്കിമാറ്റിയാണ് അകത്ത് കടന്നതെന്നാണ് വിവരം. തുടർന്ന് അലമാരി കുത്തിത്തുറന്ന് പണം കവരുകയായിരുന്നു.ഇന്ന് രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയിച്ചത്. മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തും.
വഞ്ചിപ്പാട്ടിന്റെ താളത്തിൽ മൂക്കന്നൂർ പള്ളിയോട നിർമാണത്തിന് ഉളികുത്തി
By ഷിബു കൂട്ടുംവാതുക്കൾ കോഴഞ്ചേരി: വഞ്ചിപ്പാട്ടിന്റെയും ദേവസ്തുതികളുടെയും അകമ്പടിയിൽ മൂക്കന്നൂർ പള്ളിയോട നിർമാണത്തിന് ഉളികുത്തി. പമ്പാ തീരത്ത് മൂക്കന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപം ഒരുക്കിയ മാലിപ്പുരയിൽ നടന്ന ചടങ്ങിൽ ആറൻമുള പള്ളിയോട സേവാ സംഘം ഭാരവാഹികളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. ക്ഷേത്ര മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി ഭദ്രദീപം കൊളുത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് മൂത്താചാരി എം. ആർ. മോഹനൻ ആചാരി ആഞ്ഞിലിത്തടിയിൽ ആദ്യ ഉളികുത്തി. ശിൽപ്പി അയിരൂർ സതീഷ് ആചാരിയുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ചു. മൂക്കന്നൂർ 720-ാം…







