By: ഷിബു കൂട്ടുംവാതുക്കൽ സബ്ബ് എഡിറ്റർ കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചില പ്രതികളെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. കൈതൊട്ടാൽ പൊള്ളുമെന്ന് പേടിയുണ്ടോയെന്നും കോടതി പരാമർശിച്ചു. കേസുമായി ബന്ധപ്പെട്ട ഫയൽ ലഭിച്ചത് ഇന്നലെയാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു വിമർശനം. തീരുമാനമെടുക്കാൻ വൈകിയത് ഫയൽ ലഭിക്കാത്തതിനാലാണെന്ന് പിന്നാക്ക വികസന കോർപറേഷൻ സെക്രട്ടറി കോടതിയെ ബോധിപ്പിച്ചു. “കൈ…
നിർമാണ സാമഗ്രി ഗതാഗത നിരോധനം: തമിഴ്നാട് സർക്കാരിന്റെ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപണം
By: എസ്. പ്രിയങ്ക സ്പെഷ്യൽ കറസ്പോണ്ടന്റ് കൊച്ചി: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് പാറ, എം-സാൻഡ് തുടങ്ങിയ നിർമാണ സാമഗ്രികൾ കയറ്റി അയക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം നീക്കുമെന്ന ഉറപ്പ് തമിഴ്നാട് മുഖ്യമന്ത്രി പാലിച്ചില്ലെന്ന് ആരോപണം. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നൽകിയ ഉറപ്പാണ് പാലിക്കാത്തതെന്നാണ് കേരളത്തിലെ ലോറി ഉടമകളുടെ പരാതി. നിരോധനത്തിനെതിരെ കേരളത്തിലെ ലോറി ഉടമകൾ നൽകിയ ഹർജിയിൽ, പാറയും എം-സാൻഡും ഉൾപ്പെടെയുള്ള ചെറുകിട ധാതുക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാരിന് അധികാരമുണ്ടോയെന്ന വിഷയമാണ് മദ്രാസ് ഹൈക്കോടതി…
ബ്രിക്സ് ഉച്ചകോടി: പുടിൻ ഡൽഹിയിൽ
By:ഷിബു കൂട്ടുംവാതുക്കൾ, സബ് എഡിറ്റർ ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ന്യൂഡൽഹിയിലെത്തി. പാലം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. സന്ദർശനത്തിനിടെ മോദിയുമായി പുടിൻ നടത്തുന്ന കൂടിക്കാഴ്ചയിൽ പ്രതിരോധ സഹകരണം, ഊർജ പങ്കാളിത്തം, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ-റഷ്യ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കൂടിക്കാഴ്ചയിൽ വിലയിരുത്തും. ബ്രിക്സ്…






