എടത്വായിലെ തീപിടിത്തം: 75 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം
Kerala

എടത്വായിലെ തീപിടിത്തം: 75 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം

Spread the love

എടത്വാ: ഞായറാഴ്ച രാത്രി എടത്വാ ജംഗ്ഷനിലുണ്ടായ വൻ തീപിടിത്തത്തിൽ കടകൾക്ക് 75 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം. ജോജി കരിക്കംപള്ളിയുടെ പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിന് 20 ലക്ഷം രൂപയുടെയും ജോജി തട്ടുപുരയ്ക്കലിന്റെ എം.വി. സ്റ്റോഴ്‌സിന് 35 ലക്ഷം രൂപയുടെയും അഗസ്റ്റിൻ മുടന്താഞ്ഞിലിന്റെ സോണി ഗ്ലാസ് ഹൗസിന് അഞ്ച് ലക്ഷം രൂപയുടെയും മെർലിൻ യോഗിയുടെ ഇൻസ്റ്റൈൽ ബ്യൂട്ടിപാർലറിന് അഞ്ച് ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

അമല ഫ്രൂട്ട് സ്റ്റോഴ്‌സ്, മോഡേൺ സ്റ്റേഷനറി എന്നിവയ്ക്കും ഭാഗികമായി നാശനഷ്ടമുണ്ടായി. ജോജിയുടെ പലചരക്ക് കട പൂർണമായും കത്തിനശിച്ചു.

ഫോറൻസിക് ഓഫീസർ ഹരിപ്രശാന്തിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ ഇന്നലെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ.

റെജി ചെറിയാൻ എം.എൽ.എ സ്ഥലം സന്ദർശിച്ച് കടയുടമകളായ ജോജി കരിക്കംപള്ളി, ജോജി തട്ടുപുരയ്ക്കൽ, മെർലിൻ യോഗി, അഗസ്റ്റിൻ മുടന്താഞ്ഞിലി എന്നിവരുമായി സംസാരിച്ചു. നാശനഷ്ടങ്ങളും വിലയിരുത്തി.

ഇൻഷുറൻസ് ഇല്ലാത്ത കടകളുടെ നഷ്ടപരിഹാരം സംബന്ധിച്ച് ആശങ്കയുണ്ടെന്നും പ്രകൃതിദുരന്തത്തിൽ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കളും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.

06/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534