സിപിഎം പത്തനംതിട്ട ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം സമാപിച്ചു
Kerala

സിപിഎം പത്തനംതിട്ട ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം സമാപിച്ചു

Spread the love

വീണാ ജോർജ് രണ്ട് ദിവസവും പങ്കെടുത്തു; പത്മകുമാർ വിഷയത്തിൽ കുറ്റപത്രത്തിനായി കാത്തിരിക്കുകയാണെന്ന് രാജു എബ്രഹാം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം സമാപിച്ചു. ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന കമ്മിറ്റി ക്ഷണിതാവുമായ വീണാ ജോർജ് ആയുർവേദ ചികിത്സയിലായതിനാലാണ് സംസ്ഥാന വിപുലീകൃത കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിൽ വീണാ ജോർജ് രണ്ട് ദിവസവും പങ്കെടുത്തതായി അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള എ. പത്മകുമാറിനെ നിലവിൽ ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കാൻ കഴിയില്ലെന്നും രാജു എബ്രഹാം പറഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷമായിരിക്കും പത്മകുമാറിനെതിരെ കൂടുതൽ പാർട്ടി നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

34 അംഗങ്ങളുള്ള ജില്ലാ കമ്മിറ്റിയിലെ ഒരു ഒഴിവ് നികത്തി. ജില്ലാ കമ്മിറ്റിയിൽ തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും രാജു എബ്രഹാം പറഞ്ഞു. ആറുപേരെ ജില്ലാ കമ്മിറ്റി ക്ഷണിതാക്കളായും തീരുമാനിച്ചു.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം. അനീഷ്, ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാർ, എം.എസ്. രാജേന്ദ്രൻ ചിറ്റാർ, കൃഷ്ണകുമാർ പന്തളം, ജിജി മാത്യു പുറമറ്റം, പ്രമോദ് ഇളമൺ തിരുവല്ല എന്നിവരാണ് പുതിയ ക്ഷണിതാക്കൾ.

ജില്ലാ സെക്രട്ടേറിയറ്റിലെ ഒരു ഒഴിവ് നിലവിൽ നികത്തിയിട്ടില്ല. അടുത്തവർഷം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മേളനത്തോടനുബന്ധിച്ച് ഒഴിവ് നികത്തുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.

08/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534