അടൂരിൽ എസ്എഫ്ഐ നേതാക്കൾക്കുനേരെ ആക്രമണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രാജു ഏബ്രഹാം
Kerala

അടൂരിൽ എസ്എഫ്ഐ നേതാക്കൾക്കുനേരെ ആക്രമണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രാജു ഏബ്രഹാം

Spread the love

പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ എസ്എഫ്ഐ നേതാക്കളെ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആരോപിച്ചു. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രണവ് ജയകുമാർ, അടൂർ ഏരിയ സെക്രട്ടറി സഹിൽ എന്നിവർക്കാണ് മർദനമേറ്റത്.

പോലീസിന്റെ സാന്നിധ്യത്തിൽ ജീപ്പിനുള്ളിൽവെച്ചും സഹിലിനെ മർദിച്ചെന്നും ആക്രമണം തടയാനെത്തിയ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചെന്നും രാജു ഏബ്രഹാം പ്രസ്താവനയിൽ പറഞ്ഞു. ഏഴംകുളത്ത് ഡിവൈഎഫ്ഐ–എസ്എഫ്ഐ പ്രവർത്തകർ നടത്തിയ നൈറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷമാണ് തുടർന്നുള്ള സംഭവങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

സിപിഐ എം അടൂർഅടൂരിൽ എസ്എഫ്ഐ നേതാക്കൾക്കുനേരെ ആക്രമണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രാജു ഏബ്രഹാം

പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ എസ്എഫ്ഐ നേതാക്കളെ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആരോപിച്ചു. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രണവ് ജയകുമാർ, അടൂർ ഏരിയ സെക്രട്ടറി സഹിൽ എന്നിവർക്കാണ് മർദനമേറ്റത്.

പോലീസിന്റെ സാന്നിധ്യത്തിൽ ജീപ്പിനുള്ളിൽവെച്ചും സഹിലിനെ മർദിച്ചെന്നും ആക്രമണം തടയാനെത്തിയ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചെന്നും രാജു ഏബ്രഹാം പ്രസ്താവനയിൽ പറഞ്ഞു. ഏഴംകുളത്ത് ഡിവൈഎഫ്ഐ–എസ്എഫ്ഐ പ്രവർത്തകർ നടത്തിയ നൈറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷമാണ് തുടർന്നുള്ള സംഭവങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

സിപിഐ എം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് സഞ്ചരിച്ച കാറും ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി വിനേഷിന്റെ കാറും ആക്രമണത്തിൽ തകർത്തതായി രാജു ഏബ്രഹാം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് അടൂരിൽ സിപിഐ എം പ്രകടനം നടത്തി.

എസ്എഫ്ഐ നേതാക്കളെ മർദിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തതായും അദ്ദേഹം അറിയിച്ചു. ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് സഞ്ചരിച്ച കാറും ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി വിനേഷിന്റെ കാറും ആക്രമണത്തിൽ തകർത്തതായി രാജു ഏബ്രഹാം പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് അടൂരിൽ സിപിഐ എം പ്രകടനം നടത്തിയിരുന്നു.
എസ്എഫ്ഐ നേതാക്കളെ മർദിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തതായും അദ്ദേഹം അറിയിച്ചു.

11/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534