സോളാർ ഗൂഢാലോചന കേസ്: മുൻമന്ത്രി കെ. ബാബു കോടതിയിൽ മൊഴി നൽകി
Kerala

സോളാർ ഗൂഢാലോചന കേസ്: മുൻമന്ത്രി കെ. ബാബു കോടതിയിൽ മൊഴി നൽകി

Spread the love

“ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് മൊഴി”

കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചന നടന്നതായും സരിത എസ്. നായരുടെ കത്തിൽ കൃത്രിമമായി പേജുകൾ കൂട്ടിച്ചേർത്തതായും മുൻമന്ത്രി കെ. ബാബു കോടതിയിൽ മൊഴി നൽകി. സരിത ജയിലിൽവെച്ച് തയ്യാറാക്കിയതെന്ന് പറയുന്ന 21 പേജുള്ള കത്തിനു പകരം, നാല് പേജുകൾ കൂട്ടിച്ചേർത്ത് 25 പേജുള്ള കത്ത് സോളാർ കമ്മീഷനിൽ ഹാജരാക്കിയെന്നാണ് കെ. ബാബുവിന്റെ ആരോപണം. ഈ നീക്കത്തിനു പിന്നിൽ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി.

സരിതയുടെ ഭർത്താവ് ബിജു രാധാകൃഷ്ണൻ ഉമ്മൻചാണ്ടിയെ സന്ദർശിച്ച് ഗണേഷ് കുമാറിനെതിരായ പരാതികൾ ഉന്നയിച്ചിരുന്നുവെന്നും ഇക്കാര്യം ഉമ്മൻചാണ്ടി തന്നോട് പറഞ്ഞിരുന്നുവെന്നും കെ. ബാബു മൊഴി നൽകി. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാതിരുന്ന തീരുമാനത്തെ ബിജുവിന്റെ പരാതിയും സ്വാധീനിച്ചിരുന്നുവെന്നാണ് തന്റെ ബോധ്യമെന്നും അദ്ദേഹം പറഞ്ഞു. സോളാർ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ ഉമ്മൻചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെന്നും ആരോപണങ്ങൾ സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ പരിശോധിച്ചതാണെന്നും കെ. ബാബു മൊഴിയിൽ ചൂണ്ടിക്കാട്ടി.

അഡ്വ. സുധീർ ജേക്കബ് വാദിയായി അഡ്വ. ജോളി അലക്സ് മുഖേന കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത സോളാർ ഗൂഢാലോചന കേസിലാണ് കെ. ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്.

14/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534