പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; മാസപ്പടി കേസിൽ എഫ്‌ഐആർ ഉത്തരവിന് സ്റ്റേയില്ല
Kerala

പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; മാസപ്പടി കേസിൽ എഫ്‌ഐആർ ഉത്തരവിന് സ്റ്റേയില്ല

Spread the love

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരസിച്ചു. 2026 ഒക്ടോബർ 13-ന് പരിഗണിച്ച അപ്പീലുകളിൽ തുടർനടപടികൾ സ്വീകരിക്കണമോയെന്ന കാര്യത്തിൽ വിധി പറയാൻ മാറ്റി.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ,മകൾ ടി.വീണ.,മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിർദേശം.

സിംഗിൾ ബെഞ്ചിന് മുന്നിലെ ഹർജിയിൽ തങ്ങൾ കക്ഷികളായിരുന്നില്ലെന്നും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നുമാണ് അപ്പീലർമാരുടെ വാദം. എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു. അപ്പീലുകൾ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തശേഷമേ സ്റ്റേ ആവശ്യത്തിൽ പരിഗണനയുണ്ടാകൂവെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

13/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534