കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ അനുമതി അപേക്ഷകൾ ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് തടസ്സമില്ലാത്ത സാഹചര്യമുണ്ടായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൈമാറിയ വിവരങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച സംസ്ഥാന സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സിംഗിൾ ബെഞ്ച് നേരത്തേ നിരീക്ഷിച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരം…
ഹൃദയാഘാതം; നടൻ നാനാ പടേക്കർ അന്തരിച്ചു
ഗോവ: പ്രമുഖ ഹിന്ദി-മറാത്തി നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ ഇന്ന് പുലർച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുലർച്ചെ 5.20ഓടെയാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മാണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച ശേഷം ഏകദേശം 45 മിനിറ്റോളം സി.പി.ആർ. നൽകിയെങ്കിലും പ്രതികരിച്ചില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് മെഡിക്കോ-ലീഗൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണകാരണം കൃത്യമായി സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോർട്ടം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. നാലുപതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ…
തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സമരം ശക്തമാക്കാൻ കോൺഗ്രസ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധം ശക്തമായി തുടരാൻ കോൺഗ്രസ് തീരുമാനം. ഭിന്നതകൾ മാറ്റിവച്ച് ഇന്ത്യാ സഖ്യത്തിലെ മുഴുവൻ കക്ഷികളെയും സമരമുഖത്ത് അണിനിരത്താൻ രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങി. ഇന്നലെ രാത്രി സഖ്യകക്ഷി നേതാക്കളെയെല്ലാം രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് ഇന്ന് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ചു. നേതാക്കൾ എല്ലാവരും അഭ്യർഥന സ്വീകരിച്ചതായാണ് വിവരം. ഇന്നലത്തേതിന് സമാനമായ പ്രതിഷേധത്തിനാണ് ഇന്ന് പദ്ധതിയിടുന്നത്. പ്രതിഷേധ വേദി സംബന്ധിച്ച് അന്തിമ തീരുമാനം സമരത്തിനിടെയായിരിക്കും. കോൺഗ്രസ് എംപിമാരോടും നേതാക്കളോടും ഡൽഹിയിൽ തുടരാൻ നിർദേശം…
ക്രിക്കറ്റ് വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ക്യാപ്റ്റൻസി ഒഴിഞ്ഞു
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ ഒഴിഞ്ഞു. ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടത്തിന് പിന്നാലെയാണ് പ്രഖ്യാപനം. ടീം മികച്ച നിലയിലാണെന്നും യുവതാരങ്ങൾക്ക് അവസരം നൽകി മുന്നോട്ടുപോകാൻ അനുയോജ്യമായ സമയമാണിതെന്നും ഹർമൻപ്രീത് പറഞ്ഞു. സമാധാനത്തോടെയാണ് നായകസ്ഥാനം ഒഴിയുന്നതെന്നും അവർ വ്യക്തമാക്കി. ക്യാപ്റ്റൻ എന്ന നിലയിൽ പിന്തുണ നൽകിയ ബി.സി.സി.ഐ, സഹതാരങ്ങൾ, പരിശീലകർ, ആരാധകർ എന്നിവർക്ക് ഹർമൻപ്രീത് നന്ദി അറിയിച്ചു.
ആദ്യ വായ്പയ്ക്ക് ക്രെഡിറ്റ് ചരിത്രമില്ലെന്ന പേരിൽ വായ്പ നിഷേധിക്കരുത് : എൻ കെ പ്രേമചന്ദ്രൻ
ന്യൂഡൽഹി: വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ആദ്യമായി വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് ക്രെഡിറ്റ് ഹിസ്റ്ററിയില്ലെന്ന കാരണത്താൽ വായ്പ നിഷേധിക്കരുതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. ആദ്യമായി വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട കുറഞ്ഞ ക്രെഡിറ്റ് സ്കോർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി.എം. വിദ്യാലക്ഷ്മി പദ്ധതിക്ക് കീഴിൽ വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രേമചന്ദ്രൻ എം.പി. നൽകിയ കത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ്…
സ്വാമി വിവേകാനന്ദ ഡിജിറ്റൽ ജേർണലിസം കോൺക്ലേവ്; ജെഎംഎയുടെ നേതൃത്വത്തിൽ ദേശീയ സംഗമം
ന്യൂഡൽഹിയിൽ നടന്ന കോൺക്ലേവിൽ ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിന്റെ ഭാവിയും മാധ്യമധാർമ്മികതയും ചർച്ചയായി ന്യൂഡൽഹി: ഉത്തരവാദിത്തപരവും ധാർമ്മികവുമായ ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് സ്വാമി വിവേകാനന്ദ ഡിജിറ്റൽ ജേർണലിസം കോൺക്ലേവ് ആൻഡ് നാഷണൽ എക്സലൻസ് അവാർഡ്സ് 2026 ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്നു. രാമകൃഷ്ണ പരമഹംസ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ കോൺക്ലേവ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെഎംഎ) സഹകരണത്തോടെയും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവൻസ് കൗൺസിലിന്റെ (ജെഎംഎജിസി) രക്ഷാകർതൃത്വത്തിലുമാണ് നടന്നത്….
ജന്തർ മന്തറിലെ പാറ്റകളുടെ സമരം ഫലം കണ്ടില്ലേ?” ഡൽഹി സർവകലാശാലയിലും എബിവിപിക്ക് വിദ്യാർത്ഥി പിന്തുണ
By: ഷിബു കൂട്ടുംവാതുക്കൾ സബ്എഡിറ്റർ ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന വിവിധ വിദ്യാർത്ഥി പ്രതിഷേധങ്ങളും വിദ്യാർത്ഥി വിഷയങ്ങൾ ഉയർത്തിയുള്ള സമരങ്ങളും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചെങ്കിലും, ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഫലം മറ്റൊരു ചിത്രം മുന്നോട്ടുവയ്ക്കുന്നു. വിദ്യാർത്ഥികൾക്ക് ഇപ്പോഴും എബിവിപിയോടാണോ മുൻതൂക്കം എന്ന ചോദ്യം ഉയർത്തുന്നതാണ് ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ ഫലം. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (DUSU) തെരഞ്ഞെടുപ്പിൽ എബിവിപി നാല് പ്രധാന സ്ഥാനങ്ങളിൽ മൂന്നിലും വിജയിച്ചു. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ്…
എൽപിജി ഉപഭോക്താക്കൾ ഒക്ടോബർ ഒന്നിനകം ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കണം
ന്യൂഡൽഹി: ഗാർഹിക എൽപിജി ഉപഭോക്താക്കൾ ഒക്ടോബർ ഒന്നിനകം ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ (ബിഎഎ) പൂർത്തിയാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. രാജ്യത്ത് 89 ശതമാനത്തിലധികം ഉപഭോക്താക്കൾ ഇതിനകം നടപടിക്രമം പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ലഭിക്കില്ല. എന്നാൽ എൽപിജി സിലിണ്ടർ വിതരണം തടസ്സപ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സിലിണ്ടർ ഡെലിവറി സമയത്തോ ഗ്യാസ് വിതരണക്കാരുടെ ഷോറൂമിലോ ബന്ധപ്പെട്ട ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ മൊബൈൽ ആപ്പുകൾ വഴിയോ ഓതന്റിക്കേഷൻ പൂർത്തിയാക്കാം. ഇതിനായി ഉപഭോക്താക്കൾക്ക് നേരത്തെ നാല്…
നിർമാണ സാമഗ്രി ഗതാഗത നിരോധനം: തമിഴ്നാട് സർക്കാരിന്റെ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപണം
By: എസ്. പ്രിയങ്ക സ്പെഷ്യൽ കറസ്പോണ്ടന്റ് കൊച്ചി: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് പാറ, എം-സാൻഡ് തുടങ്ങിയ നിർമാണ സാമഗ്രികൾ കയറ്റി അയക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം നീക്കുമെന്ന ഉറപ്പ് തമിഴ്നാട് മുഖ്യമന്ത്രി പാലിച്ചില്ലെന്ന് ആരോപണം. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നൽകിയ ഉറപ്പാണ് പാലിക്കാത്തതെന്നാണ് കേരളത്തിലെ ലോറി ഉടമകളുടെ പരാതി. നിരോധനത്തിനെതിരെ കേരളത്തിലെ ലോറി ഉടമകൾ നൽകിയ ഹർജിയിൽ, പാറയും എം-സാൻഡും ഉൾപ്പെടെയുള്ള ചെറുകിട ധാതുക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാരിന് അധികാരമുണ്ടോയെന്ന വിഷയമാണ് മദ്രാസ് ഹൈക്കോടതി…
കെപിസിസി യോഗത്തിലേക്ക് ദീപാ ദാസ് മുൻഷിക്ക് ക്ഷണമില്ല; കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു
By: ഷിബു കൂട്ടുംവാതുക്കൾ തിരുവനന്തപുരം: കെപിസിസി യോഗത്തിലേക്ക് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക ക്ഷണമില്ലാത്തത് കോൺഗ്രസ് നേതൃത്വത്തിൽ പുതിയ വിവാദത്തിന് വഴിവെച്ചു. സംസ്ഥാന കോൺഗ്രസിന്റെ നിർണായക യോഗത്തിലേക്ക് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെ ഒഴിവാക്കുന്നത് ഇതാദ്യമായാണ്. സംഭവത്തിൽ ദീപാ ദാസ് മുൻഷി സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചതായാണ് സൂചന. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് കെപിസിസി യോഗം ചേരാൻ തീരുമാനിച്ചത്. എന്നാൽ യോഗത്തിൽ പങ്കെടുക്കുന്നതിനുള്ള അറിയിപ്പ് ദീപാ ദാസ് മുൻഷിക്ക്…













