ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളുടെ ജനപ്രീതി അളക്കുന്ന ടിആർപി (TRP) സംവിധാനത്തിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. ചാനലുകളുടെ റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നത് തടയാനും പ്രേക്ഷകരുടെ യഥാർത്ഥ താല്പര്യം പ്രതിഫലിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നയത്തിനാണ് മന്ത്രാലയം രൂപം നൽകിയിരിക്കുന്നത്. ഇതോടെ ചാനൽ റേറ്റിംഗ് ഏജൻസിയായ ‘ബാർക്കിന്റെ’ (BARC) പ്രവർത്തനരീതികളിലും വലിയ മാറ്റങ്ങൾ വരും. ലാൻഡിംഗ് പേജുകൾക്ക് തിരിച്ചടി ടിവി ഓൺ ചെയ്യുമ്പോൾ തനിയെ തെളിഞ്ഞുവരുന്ന ചാനലുകൾ (Landing Page) വഴിയുള്ള പ്രേക്ഷക കണക്കുകൾ ഇനിമുതൽ റേറ്റിംഗിൽ ഉൾപ്പെടുത്തില്ല…
ഇന്ധനവില വർധന ഭീതിക്കിടെ ആശ്വാസമായി കേന്ദ്ര ഇടപെടൽ; പെട്രോൾ, ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ആഗോള വിപണിയിൽ എണ്ണവില ഉയരുന്നതിനിടെ, രാജ്യത്തെ ഇന്ധന വിപണിയിൽ ഇടപെട്ട് കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കേന്ദ്രം കുത്തനെ വെട്ടിക്കുറച്ചു. പെട്രോളിന് ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായും, ഡീസലിന് ലിറ്ററിന് 10 രൂപയിൽ നിന്ന് പൂജ്യമായുമാണ് തീരുവ കുറച്ചിരിക്കുന്നത്. കമ്പനികൾക്ക് ആശ്വാസം; ചില്ലറ വിലയിൽ മാറ്റമുണ്ടാകില്ല എക്സൈസ് തീരുവ കുറച്ചെങ്കിലും സാധാരണ ഉപഭോക്താക്കൾക്ക് ചില്ലറ വിൽപനയിൽ ഉടൻ വിലക്കുറവ് ലഭിക്കാൻ സാധ്യതയില്ല. രാജ്യാന്തര വിപണിയിലെ വിലവർധനവ് മൂലം…
ആന്ധ്രയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 12 യാത്രക്കാർക്ക് ദാരുണാന്ത്യം
അമരാവതി: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 12 പേർ മരിച്ചു. നെല്ലൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് ദുരന്തമുണ്ടായത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. അപകടത്തിന്റെ വിശദാംശങ്ങൾ 34 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസ്സിനും ടിപ്പർ ലോറിക്കും തീപിടിക്കുകയായിരുന്നു. അഗ്നിബാധയിൽ പെട്ടും പരിക്കേറ്റുമാണ് യാത്രക്കാർക്ക് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ 20 ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.അപകടത്തെത്തുടർന്ന്…
ടിക്കറ്റ് റീഫണ്ട് മുതൽ ബോർഡിംഗ് വരെ: വൻ മാറ്റങ്ങളുമായി റെയിൽവേ; അഞ്ച് പ്രധാന പരിഷ്കാരങ്ങൾ
ന്യൂഡൽഹി: റെയിൽവേ ശൃംഖല നവീകരിക്കുന്നതിന്റെയും യാത്രാസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി അഞ്ച് പ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ടിക്കറ്റ് ക്യാൻസലേഷൻ, റീഫണ്ട്, ബോർഡിംഗ് പോയിന്റ് മാറ്റം എന്നിവയുൾപ്പെടെ യാത്രക്കാർക്ക് നേരിട്ട് ബാധകമാകുന്ന നിർണ്ണായക മാറ്റങ്ങളാണ് റെയിൽവേ അവതരിപ്പിക്കുന്നത്. ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും: പുതിയ നിരക്കുകൾ അവസാന നിമിഷം ടിക്കറ്റുകൾ റദ്ദാക്കുന്നത് ഒഴിവാക്കാനും കൂടുതൽ യാത്രക്കാർക്ക് സീറ്റ് ലഭ്യത ഉറപ്പാക്കാനുമായി റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. 72 മണിക്കൂർ മുൻപ്ടിക്കറ്റ് റദ്ദാക്കുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും.24…
മതപരിവർത്തനം നടത്തുന്നവർക്ക് പട്ടികജാതി പദവിക്ക് അർഹതയില്ല: സുപ്രീംകോടതി
ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്കോ മറ്റ് മതങ്ങളിലേക്കോ പരിവർത്തനം ചെയ്യുകയും ആ മതം പിന്തുടരുകയും ചെയ്യുന്ന ഒരാൾക്ക് പട്ടികജാതി (SC) അംഗമായി തുടരാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനാപരമായ ആനുകൂല്യങ്ങളും സംരക്ഷണങ്ങളും മതപരമായ സ്വത്വവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക നിരീക്ഷണം. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ മുൻ വിധി ശരിവെച്ചത്. കേസിന്റെ പശ്ചാത്തലം ആന്ധ്രാപ്രദേശിലെ ചിന്താട ആനന്ദ് എന്ന പാസ്റ്റർ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രാമത്തിൽ…
തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തിലെ ബിജെപി സീൽ വിവാദം: ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തകന് കേരള പോലീസ് നോട്ടീസ്
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവരം ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തകന് കേരള പോലീസിന്റെ നോട്ടീസ്. ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകനായ പീയുഷ് റായിക്കാണ് നോട്ടീസ് ലഭിച്ചത്. ട്വീറ്റ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഉടൻ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞത്. സംഭവത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ…
ഹോർമുസ് കടലിടുക്കിൽ വിലക്ക് അമേരിക്കയ്ക്കും ഇസ്രായേലിനും മാത്രം ; കപ്പൽ ഗതാഗതത്തിൽ നിർണ്ണായക നീക്കവുമായി ഇറാൻ
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ കർശന നിയന്ത്രണങ്ങളുമായി ഇറാൻ. അമേരിക്കയുടെയും ഇസ്രായേലിന്റെയും കപ്പലുകൾക്ക് പാത വിലക്കിയതായും എന്നാൽ മറ്റ് രാജ്യങ്ങൾക്ക് ഗതാഗതം സുരക്ഷിതമായി തുടരാമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ തിരിച്ചടി: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം. എം.എസ്. നൗ ചാനലിന് നൽകിയ അഭിമുഖത്തിലാണ്…
നടി ഹൻസിക മൊത്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി
മുംബൈ: തെന്നിന്ത്യൻ സിനിമാതാരം ഹൻസിക മൊത്വാനിയും ബിസിനസ്സുകാരനായ സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. പരസ്പര സമ്മതത്തോടെ ഇരുവരും സമർപ്പിച്ച ഹർജി പരിഗണിച്ച മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. രണ്ടു വർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് താരദമ്പതികൾ വേർപിരിഞ്ഞത്. ഒത്തുചേർന്നു പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിവാഹശേഷം ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളുമാണ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. നിരന്തരമായ തർക്കങ്ങളെത്തുടർന്ന് 2024 ജൂലൈ 2 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. 2022…
രാജ്യത്ത് പാചകവാതക വിതരണത്തിന് നിയന്ത്രണം: കേന്ദ്ര സർക്കാർ ‘എസ്മ’ ഏർപ്പെടുത്തി
ന്യൂഡൽഹി: രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കാനും വിതരണം സുഗമമാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കർശനമായ എസൻഷ്യൽ സർവീസസ് മെയിന്റനൻസ് ആക്ട് (ESMA) ഏർപ്പെടുത്തി. ഇന്നു രാവിലെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം എൽപിജി, വാണിജ്യ സിലിണ്ടറുകൾ, സിഎൻജി എന്നിവയുടെ വിതരണത്തിൽ സംസ്ഥാന സർക്കാരിനും പോലീസിനും നേരിട്ട് ഇടപെടാൻ അധികാരം നൽകിയിട്ടുണ്ട്. വ്യക്തികൾ അഞ്ചിൽ കൂടുതൽ ഗാർഹിക സിലിണ്ടറുകൾ കൈവശം വെക്കുന്നത് നിരോധിച്ചതായും, ഇത്തരത്തിൽ കണ്ടെത്തുന്നവ പിടിച്ചെടുക്കാൻ പോലീസിന് അധികാരമുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക്…
ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ലോകകിരീടത്തിൽ; സഞ്ജുവിനും ബൗളർമാർക്കും മിന്നും ജയം
അഹമ്മദാബാദ്: ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 97 റൺസിന് തകർത്ത് ഇന്ത്യ ലോകകിരീടം ചൂടി. ഇന്ത്യ ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവികൾ 159 റൺസിന് എല്ലാവരും പുറത്തായി. ബാറ്റിംഗിൽ മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തുറ്റ പ്രകടനവും, ബൗളിംഗിൽ ജസ്പ്രീത് ബുംറയുടെ തകർപ്പൻ സ്പെല്ലുമാണ് ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. സഞ്ജുവിന്റെ പോരാട്ടം; മികച്ച സ്കോർ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 256 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. തകർച്ചയോടെ തുടങ്ങിയ ഇന്ത്യയെ സഞ്ജു…













