National

തമിഴ്‌നാട് ഇനി വിജയ് ഭരിക്കും; നാളെ നെഹ്‌റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ
National

തമിഴ്‌നാട് ഇനി വിജയ് ഭരിക്കും; നാളെ നെഹ്‌റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ

ചെന്നൈ :നാല് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. ഗവർണർ രാജേന്ദ്ര അർലേക്കറുമായി രാജ്ഭവനിൽ നടത്തിയ മൂന്നാം വട്ട കൂടിക്കാഴ്ചയിലാണ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം വിജയ് ഉന്നയിച്ചത്. ആദ്യ രണ്ട് തവണയും പിന്തുണ വ്യക്തമാക്കുന്ന രേഖകൾ ആവശ്യപ്പെട്ട ഗവർണർക്ക് മുന്നിൽ, ഇത്തവണ 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയാണ് വിജയ്…

ശബരിമല കേസ്: യങ് ലോയേഴ്സ് അസോസിയേഷന് എതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തി
National

ശബരിമല കേസ്: യങ് ലോയേഴ്സ് അസോസിയേഷന് എതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഹർജിക്കാരായ യങ് ലോയേഴ്സ് അസോസിയേഷനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് സുപ്രീംകോടതി. വിശ്വാസപരമായ കാര്യങ്ങളിൽ ഇടപെടാൻ നിങ്ങൾ ആരാണെന്നും സംഘടനയുടെ താൽപ്പര്യം എന്താണെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു. “നിങ്ങൾക്ക് എന്താണ് ശബരിമലയിൽ കാര്യം? നിങ്ങൾ രാജ്യത്തിന്റെ മുഖ്യമന്ത്രിയാണോ?” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിഭാഷകനോട് ആരാഞ്ഞു. യുവ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ സംഘടനയോട് നിർദ്ദേശിച്ച കോടതി, നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് അസോസിയേഷൻ ചെയ്യുന്നതെന്ന് പരിഹസിച്ചു. സംഘടനയുടെ പ്രസിഡന്റ് ആരാണെന്ന…

കെ സി വേണുഗോപാൽ വീണ്ടും പി എ സി അധ്യക്ഷൻ: കേരള രാഷ്ട്രീയത്തിൽ നിന്നുള്ള ‘നീക്കം ചെയ്യൽ’ തന്ത്രമോ?
National

കെ സി വേണുഗോപാൽ വീണ്ടും പി എ സി അധ്യക്ഷൻ: കേരള രാഷ്ട്രീയത്തിൽ നിന്നുള്ള ‘നീക്കം ചെയ്യൽ’ തന്ത്രമോ?

ന്യൂഡൽഹി: എ ഐ സി സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി എ സി) അധ്യക്ഷനായി നിയമിച്ച നടപടി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കുന്നു. 2026-27 വർഷത്തേക്കുള്ള ഈ നിയമനം ലോക്‌സഭാ സ‌്‌പീക്കർ ഓം ബിർളയാണ് ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചാൽ കെ സി വേണുഗോപാലിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനായി അണിയറയിൽ രഹസ്യ നീക്കങ്ങൾ നടക്കവെ, കെ സിയെ…

മൂന്നാമത്തെ പ്രസവത്തിനും 365 ദിവസം അവധി നൽകണം; വിവേചനം പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി
National

മൂന്നാമത്തെ പ്രസവത്തിനും 365 ദിവസം അവധി നൽകണം; വിവേചനം പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവാവധി വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാമത്തെ പ്രസവത്തിന് മൂന്ന് മാസം മാത്രം അവധിയെന്ന സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ആദ്യ രണ്ട് പ്രസവങ്ങളിലെന്നപോലെ 365 ദിവസം അവധി തന്നെ മൂന്നാമത്തെ പ്രസവത്തിനും അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. ​മൂന്നാമതും ഗർഭംധരിക്കുന്നവരോട് വിവേചനം പാടില്ലെന്നും സർക്കാർ ഉത്തരവിന് കൃത്യമായ നീതീകരണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നാമത്തെയും മൂന്നാമത്തെയും പ്രസവത്തിൽ ഒരു സ്ത്രീ അനുഭവിക്കുന്നത് ഒരേ വേദനയാണെന്നും, പ്രസവത്തിന് മുൻപും…

വിടവാങ്ങി ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ ഇതിഹാസം രഘു റായ്
National

വിടവാങ്ങി ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ ഇതിഹാസം രഘു റായ്

ദില്ലി : ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ ഇതിഹാസം രഘു റായ് (83) അന്തരിച്ചു. ഇന്ന് രാവിലെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം; സംസ്കാരം വൈകിട്ട് നാല് മണിക്ക് ലോധി മൈതാനത്ത് നടക്കും. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ ഭോപ്പാൽ വാതക ദുരന്തത്തിന്റെ നടുക്കുന്ന ചിത്രങ്ങളിലൂടെയും ഇന്ദിരാഗാന്ധി, മദർ തെരേസ തുടങ്ങിയ പ്രമുഖരുടെ ജീവിത മുഹൂർത്തങ്ങളിലൂടെയും അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധേയനായി. 1942-ൽ ജനിച്ച അദ്ദേഹം സിവിൽ എഞ്ചിനീയറിംഗ് ഉപേക്ഷിച്ചാണ് ഫോട്ടോഗ്രാഫിയിലേക്ക് എത്തിയത്. ലോകപ്രശസ്തമായ ‘മാഗ്നം ഫോട്ടോസിൽ’ അംഗമായ ആദ്യ ഇന്ത്യക്കാരനായ…

കമ്പത്ത് പടക്കനിർമ്മാണശാലയിൽ സ്ഫോടനം: രണ്ട് മരണം
Crime, National

കമ്പത്ത് പടക്കനിർമ്മാണശാലയിൽ സ്ഫോടനം: രണ്ട് മരണം

തേനി: തമിഴ്‌നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു. കമ്പം സ്വദേശികളായ സൂര്യ, ദീനദയാനൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. പടക്ക നിർമ്മാണത്തോടൊപ്പം കച്ചവടവും നടന്നിരുന്ന സ്ഥാപനത്തിലാണ് ഇന്ന് രാവിലെ ദാരുണമായ അപകടമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി ഈ പടക്കശാല അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ ജോലി പുനരാരംഭിക്കാനായി സ്ഥാപനം തുറക്കുന്നതിനിടെയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. അപകടസമയത്ത് നാല് പേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇതിൽ സൂര്യയും ദീനദയാനനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ…

തമിഴകം പോളിംഗ് ബൂത്തിലേക്ക്; പ്രീ-പോൾ സർവേകളിൽ ഡിഎംകെ-എഐഎഡിഎംകെ ഇഞ്ചോടിഞ്ച് പോരാട്ടം; നിർണ്ണായകമായി വിജയ്‌യുടെ ടിവികെ
National

തമിഴകം പോളിംഗ് ബൂത്തിലേക്ക്; പ്രീ-പോൾ സർവേകളിൽ ഡിഎംകെ-എഐഎഡിഎംകെ ഇഞ്ചോടിഞ്ച് പോരാട്ടം; നിർണ്ണായകമായി വിജയ്‌യുടെ ടിവികെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഡിഎംകെയും എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അധികാരം നിലനിർത്താൻ ഡിഎംകെ കിണഞ്ഞു ശ്രമിക്കുമ്പോൾ, നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടിവികെ) സീമാന്റെ എൻ‌ടി‌കെയും ഉയർത്തുന്ന വെല്ലുവിളി ഇരുമുന്നണികളെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നുണ്ട്. തന്തി ടിവി പുറത്തുവിട്ട പുതിയ അഭിപ്രായ സർവേ പ്രകാരം, ആകെയുള്ള 234 മണ്ഡലങ്ങളിൽ 84 സീറ്റുകളിൽ ഡിഎംകെയ്ക്കും 72 സീറ്റുകളിൽ എഐഎഡിഎംകെയ്ക്കും മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും, 77 മണ്ഡലങ്ങളിൽ കടുത്ത…

മാധ്യമപ്രവർത്ത കർക്കായി 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; പ്രഖ്യാപനങ്ങളുമായി ജെ.എം.എ (JMA)
National

മാധ്യമപ്രവർത്ത കർക്കായി 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; പ്രഖ്യാപനങ്ങളുമായി ജെ.എം.എ (JMA)

നവി മുംബൈ: രാജ്യത്തെ മാധ്യമപ്രവർത്തകരുടെ ക്ഷേമവും തൊഴിൽ സുരക്ഷയും മുൻനിർത്തി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) നിർണ്ണായക പദ്ധതികൾ പ്രഖ്യാപിച്ചു. നവി മുംബൈയിൽ നടന്ന സംഘടനയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണ യോഗത്തിലാണ് ദേശീയതലത്തിൽ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്. ​സംഘടനയിലെ അംഗങ്ങളായ എല്ലാ മാധ്യമപ്രവർത്തകർക്കും 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും എന്നതാണ് പ്രധാന പ്രഖ്യാപനം. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു സുരക്ഷാകവചമായി ഈ പദ്ധതി മാറും. ​മാധ്യമപ്രവർത്തകരുടെ…

വിരുദുനഗർ പടക്കശാല സ്ഫോടനം: മരണസംഖ്യ 24 ആയി; 4 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല
National

വിരുദുനഗർ പടക്കശാല സ്ഫോടനം: മരണസംഖ്യ 24 ആയി; 4 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണിത്. അപകടത്തിൽ മരിച്ച 20 പേരെ ഇതുവരെ തിരിച്ചറിഞ്ഞതായും ബാക്കി 4 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതർ അറിയിച്ചു. ​കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദ്ദേശം നൽകി. മധുര, തിരുനെൽവേലി മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടെ 14 അംഗ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം…

ലോക്സഭയിൽ നാടകീയ നീക്കങ്ങൾ; മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, വനിതാ സംവരണ ബിൽ പരാജയപ്പെട്ടു
National

ലോക്സഭയിൽ നാടകീയ നീക്കങ്ങൾ; മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, വനിതാ സംവരണ ബിൽ പരാജയപ്പെട്ടു

ന്യൂഡൽഹി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്ന 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. വനിതാ സംവരണം നടപ്പിലാക്കുന്നതിനായി ലോക്സഭാ സീറ്റുകൾ 850 ആയി ഉയർത്താനുള്ള സർക്കാർ നീക്കത്തിനാണ് സഭയിൽ തിരിച്ചടിയേറ്റത്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സമാഹരിക്കാൻ സർക്കാരിന് കഴിയാതെ പോയതോടെ ബിൽ തള്ളി. വോട്ടെടുപ്പിൽ സംഭവിച്ചത് വെള്ളിയാഴ്ച വൈകിട്ട് നടന്ന വോട്ടെടുപ്പിൽ സഭയിൽ ഹാജരുണ്ടായിരുന്ന 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ…

1 2 3 4 5
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534