മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസിലെ നാല് പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.
Crime, Kerala

മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസിലെ നാല് പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.

Spread the love

പത്തനംതിട്ട :കേസിലെ ഒന്നും രണ്ടും നാലും അഞ്ചും പ്രതികളെയാണ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ടുവർഷവും ഏഴുമാസവും കഠിനതടവും 7,10,000 രൂപ പിഴയുമാണ് പ്രതികൾക്ക് നൽകിയിരിക്കുന്ന ശിക്ഷ.
കേസിലെ ഒന്നാംപ്രതിയും കവർച്ചയുടെ മുഖ്യസൂത്രധാരനുമായിരുന്ന മെഴുവേലി സ്വദേശി ആലക്കോട് എന്ന സ്ഥലത്ത് പുത്തൻ പറമ്പിൽ വീട്ടിൽ വിനു, കൂടാതെ
ഓമല്ലൂർ വില്ലേജിൽ വാഴമുട്ടം എന്ന സ്ഥലത്ത് പുന്തല പുത്തൻവീട്ടിൽ സുരേഷ് കുമാർ
എടത്വ വില്ലേജിൽ ആനപ്പറമ്പാൽ തെക്കുംമുറി എന്ന സ്ഥലത്ത് നേത്യാര് പറമ്പിൽ വീട്ടിൽ സുധീഷ്
തലവടി വില്ലേജിൽ ചൂട്ടുമാലി എന്ന സ്ഥലത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഗിരീഷ്
കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ കിഴക്കുമുറി എന്ന സ്ഥലത്ത് മരങ്ങാട്ട് വടക്കേതിൽ വീട്ടിൽ കിഷോർ താമരക്കുളം വില്ലേജിൽ പാണ്ടശ്ശേരിയിൽ വീട്ടിൽ ബിജു രാമകൃഷ്ണൻമലയാലപ്പുഴ വില്ലേജിൽ താഴം പൊതിപ്പാട് എന്ന സ്ഥലത്ത് പുളിമൂട്ടിൽ വീട്ടിൽ മനു എന്ന് വിളിക്കുന്ന മനോജ് എന്നിവരായിരുന്നു കേസിലെ പ്രതികൾ.
ബാങ്കിന് സമീപത്ത് താമസിക്കുന്ന മെഴുവേലി സ്വദേശിയായ വിനുവിന്റെ നേതൃത്വത്തിൽ 2011 ഓഗസ്റ്റ് മാസം 20 , 21 തീയതികളിലാണ് പ്രതികൾ ബാങ്കിൽ കവർച്ച നടത്തിയത്.
മെഴുവേലി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2570 ഉള്ളന്നൂർ ഹെഡ് ഓഫീസ് കെട്ടിടത്തിൻ്റെ കിഴക്കുവശത്തുള്ള ജനൽ പാളികളുടെ അഴികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി ബാങ്കിനുള്ളിൽ കടക്കുകയും ബാങ്കിൻ്റെ സ്ട്രോങ്ങ്‌ റൂമിന്റെ വാതിലും ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റി സ്ട്രോങ്ങ്‌ റൂമിൽ സൂക്ഷിച്ചിരുന്ന 4,19000 രൂപയുടെ കറൻസി നോട്ടുകളും ഉദ്ദേശം 562.5 പവൻ തൂക്കം വരുന്ന സ്വർണ്ണ ആഭരണങ്ങളും ഉൾപ്പെടെ ഒരു കോടി രൂപയുടെ മുതലുകൾ മോഷണം ചെയ്തെടുത്ത് കിഴക്കുവശം വാതിൽ വഴി കൊണ്ടുപോയി എന്നുള്ളതാണ് കേസ്.
ഇപ്പോഴത്തെ പത്തനംതിട്ട ജില്ല അഡീഷണൽ എസ്പിയും അന്നത്തെ പന്തളം സർക്കിൾ ഇൻസ്പെക്ടറും ആയിരുന്ന ആർ ജയരാജ് ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്. തുടർന്ന് പന്തളം സർക്കിൾ ഇൻസ്പെക്ടർ ആയി ചാർജ് എടുത്ത ഇപ്പോഴത്തെ ഡിവൈഎസ്പി നന്ദകുമാർ ആണ് അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അടൂർ ഡിവൈഎസ്പി ആയിരുന്ന അനിൽദാസ് ആയിരുന്നു അന്വേഷണം മേൽനോട്ടം വഹിച്ചത്. കേസ് അന്വേഷണത്തിനായിരൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ അജി സാമുവൽ , പ്രസന്നൻപിള്ള , സന്തോഷ് , വിനോദ് എന്നിവരും പ്രതികളെ പിടികൂടുന്നതിൽ മുഖ്യ പങ്കു വഹിച്ചു.
കേസിന്റെ വിചാരണ വേളയിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ രഞ്‌ജീം ഇസ്മായിൽ കോടതിയിൽ ഹാജരായി SCPO അനുരാജ് വിചാരണയിൽ പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു..
ബാങ്കിൽ നിന്ന് കവർന്നെടുത്ത സ്വർണ്ണത്തിൽ നാല് കിലോയോളം സ്വർണവും, കവർന്നെടുത്ത പണത്തിന്റെ നല്ലൊരു ഭാഗവും പ്രതികളിൽ നിന്ന് വീണ്ടെടുക്കുന്നതിനും സാധിച്ചിരുന്നു.

25/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534