പൊലീസ് നടപടിക്കെതിരെ സിപിഐ എം
Kerala

പൊലീസ് നടപടിക്കെതിരെ സിപിഐ എം

Spread the love

പത്തനംതിട്ട: സമരങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്തുന്ന പൊലീസ് നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊലീസ് നടപടികളെ യോഗം അപലപിച്ചു.

വിദ്യാർഥിനേതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും തോക്കുമായി വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഗൗരവമുള്ളതാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥർ ആയുധവുമായി വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്ന സാഹചര്യം ആശങ്കാജനകമാണെന്നും പ്രമേയത്തിൽ പറഞ്ഞു.

കേസിൽ പ്രതിയായ യുവാവിനെ പിടികൂടാനാകാത്തതിന്റെ പേരിൽ ജ്യേഷ്ഠനെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന പരാതിയും യോഗം ഉന്നയിച്ചു. അടൂർ പെരിങ്ങനാട് സ്വദേശി അഭിജിത്തിന് (23) ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റതായാണ് പരാതി. ശാസ്താംകോട്ട പൊലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചിരിക്കുകയാണെന്നും യോഗം അറിയിച്ചു.

വ്യാജ പോക്സോ പരാതിയിൽ ഹൃദ്രോഗിയായ യുവാവിനെ കൂടൽ പൊലീസ് ക്രൂരമായി മർദിച്ചെന്ന പരാതിയിലും കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്നും യോഗം ആരോപിച്ചു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും പ്രമേയത്തിൽ പറയുന്നു.

ഇരു സംഭവങ്ങളിലും പാർട്ടിയും ബഹുജന സംഘടനകളും പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധങ്ങളിലെ പ്രസംഗങ്ങളുടെ പേരിൽ നേതാക്കൾക്കെതിരെ കേസെടുത്തതും യോഗം ചൂണ്ടിക്കാട്ടി. പൊലീസ് നടപടികൾക്കെതിരെ കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

07/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534