കോൺഗ്രസ് പ്രതിസന്ധിയിൽ;  ഹൈക്കമാൻഡ് തീരുമാനം നീളുന്നു
Kerala

കോൺഗ്രസ് പ്രതിസന്ധിയിൽ; ഹൈക്കമാൻഡ് തീരുമാനം നീളുന്നു

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നൽകിയ പരാതിയിൽ ഹൈക്കമാൻഡ് തലത്തിൽ തൽക്കാലം തുടർനടപടിയില്ല. സംസ്ഥാന കോൺഗ്രസിലെ ഭിന്നത പരിഹരിക്കാൻ കൂട്ടായ ചർച്ച നടത്തുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

പാർട്ടി–സർക്കാർ ഏകോപനത്തിലെ പോരായ്മകൾ, സുപ്രധാന തീരുമാനങ്ങളിൽ മുന്നണി നേതൃത്വവുമായി കൂടിയാലോചന നടത്താത്തത്, ബോർഡ്–കോർപറേഷൻ നിയമനങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് അടൂർ പ്രകാശ് പരാതിയിൽ ഉന്നയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽ കണ്ട് അദ്ദേഹം രേഖാമൂലം പരാതി നൽകിയിരുന്നു.

അതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിശദീകരിച്ചു. പരാതിയിൽ കൂടുതൽ വിവരങ്ങൾ തേടിയാൽ മുഖ്യമന്ത്രി മറുപടി നൽകുമെന്നാണ് സൂചന.

അതേസമയം, അടൂർ പ്രകാശിനെതിരെ ഉടൻ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുപകരം സംഘടനാതലത്തിൽ പ്രശ്നം പരിഹരിക്കാനുള്ള സാധ്യതയാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നതെന്നാണ് വിവരം. പാർട്ടി–സർക്കാർ ഏകോപനം ശക്തമാക്കാൻ പ്രത്യേക സമിതി രൂപീകരിക്കുന്നതും ചർച്ചയിലുണ്ട്. വിഷയത്തിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമാകും.

07/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534